Friday 29 July 2011

പാഠം പത്തു ഒരു വിലാപം

ടിന്റുമോന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം . മുന്‍പ് പഠിച്ചിരുന്ന സ്കൂളില്‍ എന്തൊക്കയോ പ്രശ്നങ്ങള്‍ കാരണം ഫൈനല്‍ എക്സാം നടത്തില്ല എന്നായപ്പോ ടിന്റുമോനെ പുതിയ സ്കൂളില്‍ ചേര്‍ക്കാന്‍ പപ്പാ തീരുമാനിച്ചു . ഇടക്കൊകെ ഒന്ന് ഉഴപ്പുന്ന ഹോബി ഉള്ളത് കൊണ്ട് ടിന്റുമോനെ അങ്ങനെ വെറുതെ വിടാന്‍ പപ്പക്ക് പ്ലാന്‍ ഇല്ലാരുന്നു . വല്യമ്മചിടെ അടുത്ത് തന്നെ നിര്‍ത്തി പഠിപ്പികാനും പപ്പാ തീരുമാനിച്ചു .

അങ്ങനെ ടിന്റുമോന്‍ ആദ്യത്തെ ദിവസം പുതിയ സ്കൂളില്‍ പോകാന്‍ റെഡി ആയി . എങ്ങനെ ആയിരികുമോ ആവൊ, പുതിയ പിള്ളേരൊക്കെ വാലുകള്‍ ആയിരിക്കുവോ ആവൊ ? നമ്മളെ റാഗ് ഒന്നും ചെയ്യാതെ ഇരുന്ന മതിയാരുന്നു . ഈ ചിന്ദകള്‍ ടിന്റുമോനെ അലട്ടികൊണ്ടിരുന്നു . എന്നാലും സ്മാര്‍ട്ട്‌ ആയി അങ്ങ് ചെല്ലണം , എല്ലാവരെയും ഒന്ന് വിറപ്പിക്കണം എന്നോകെ വിചാരിച്ചു ടിന്റുമോന്‍ തയ്യാര്‍ ആയി .

ഫസ്റ്റ് ഡേ, സ്കൂള്‍ ചേര്‍ക്കാന്‍ ഉള്ള പരിപാടികള്‍ എല്ലാം കഴിഞ്ഞപ്പോള്‍ തന്നെ ഫസ്റ്റ് പീരീഡ്‌ പകുതി ആയി . ഇനി എങ്ങനെ കയറി ചെല്ലും, എന്തെങ്കിലും ആകട്ടെ എന്ന് കരുതി ടിന്റുമോന്‍ നേരെ ഒന്‍പതാം ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു . അവിടെ ടീച്ചര്‍ ക്ലാസ്സ്‌ തകര്‍ത്തു പഠിപിചോണ്ട് ഇരിക്കുകയാണ് . ടിന്റുമോന്‍ ക്ലാസ്സിലേക്ക് നോക്കി ഒറ്റ ചോദ്യം "മെയ്‌ ഐ കം ഇന്‍ " ; എല്ലാരും ഒന്ന് ഞെട്ടി, പരസ്പരം ഒന്ന് നോക്കി , "ആരാടാ ഇവന്‍ " എന്ന ഭാവത്തില്‍ ടിന്റുമോനെ നോക്കി . ടീച്ചറും ഒന്ന് ഞെട്ടി , ഇവിടെ ഇത്രയും ഡിസ്സിപ്ലിന്‍ ഉള്ള കുട്ടിയോ . ടീച്ചറിന്റെ ഓര്‍മയില്‍ ഇത്ര സ്ട്രോങ്ങ്‌ ആയിട്ടു അനുവാദം ചോദിച്ചു ഒരുത്തനും ക്ലാസ്സില്‍ കയറിയിട്ടില്ല. അങ്ങനെ നല്ല ഒരു കുട്ടിയെ കിട്ടി എന്ന സമാധാനത്തില്‍ ടീച്ചറും കുറച്ചു സൌണ്ട് ബാസ് ഒക്കെ കൂട്ടി പറഞ്ഞു "കം ഇന്‍ ". ടിന്റുമോന്‍ സ്ലോ മോഷനില്‍ നേരെ ചെന്ന് കിട്ടിയ ഒരു ബെന്ചിണ്ടേ സൈഡില്‍ ഇരുന്നു . എന്നിട് എല്ലാരേം ഒന്ന് നോക്കിട്ട്‌ നേരെ ബുക്ക്‌ എടുത്തു ക്ലാസ്സില്‍ ഭയങ്കര ശ്രദ്ധ ഒക്കെ കാണിച്ചു ഇരുന്നു . അടുത്ത് ഇരുന്ന പപ്പു കുട്ടപ്പന്റെ ചെവിയില്‍ പതുക്കെ പറയുന്നത് ടിന്റുമോന്‍ കേട്ടു "ഇവന്‍ ഒരു പഠിപ്പിസ്റ്റ് ആണെന്ന് തോന്നുന്നു . നമ്മക് നാനകേട്‌ ഉണ്ടാക്കുവോ " . ടിന്റുമോനെ പഠിപ്പിസ്റ്റ് എന്ന് പറഞ്ഞതു അവനു നന്നേ സുഖിച്ചു . ഫസ്റ്റ് ഇമ്പ്രെഷന്‍ എന്തായാലും കളയാണ്ട. ടിന്റുമോന്‍ എവിടെ ഒരു പഠിപ്പിസ്റ്റ് തന്നെ ആയിക്കളയാം . ചുമ്മാ ഒരു സ്റ്റൈല്‍ അല്ലെ കിടക്കട്ടെ . ഹി ഹി . അങ്ങനെ കുറച്ചു ദിവസം ടിന്റുമോന്‍ മസ്സില്‍ ഒകെ പിടിച്ചു പഠിപ്പിസ്റ്റ് ആയി വിലസി നടന്നു .

പപ്പുവും കുട്ടപ്പനും ആ ക്ലാസ്സിലെ മെയിന്‍ താരങ്ങളാണ് . പപ്പുവിനെ കണ്ടാല്‍ യൂറ്പിലോ അമേരിക്കയിലോ ഉള്ള ഒരു ഗുസ്ത്തിക്കരേനെ പോലെ ഇരിക്കും . കയ്യിലിരിപ്പ് ഗുസ്ത്തിക്കരെക്കാലും കഷ്ടം . ആര്‍ക്കെങ്ങിലും ഒരു പണി കൊടുക്കാതെ വീട്ടില്‍ പോയാല്‍ പിന്നെ അന്നത്തെ ദിവസം ഉറങ്ങാന്‍ പറ്റില്ലാത്ത അവസ്ഥായാണ് അവനു . കുട്ടപ്പന്‍ എപ്പോഴും ഒരു അടിമയെ പോലെ അവന്ടെ കൂടെ കാണും .
അങ്ങനെ സ്കൂളില്‍ ആകെ ഒരു നല്ല ഇന്‍-ഡീസന്റ് ഇമേജ് വളര്തികൊണ്ട് വരുമ്പോഴാ ടിന്റുമോന്‍ അവിടെക് വരുന്നത് . ടിന്റുമോണ്ടേ ഫസ്റ്റ് ഡേ പ്രകടനം കണ്ടപ്പോ തന്നെ പപ്പു മനസില്‍ കുറിച്ചിട്ടു "യെവന് ഒരു പണി കൊടുക്കണം . അവന്ടെ ഒരു, മെയ്‌ ഐ കം ഇന്‍ " .

ടിന്റുമോന്‍ വീണ്ടും സ്കൂളിലെ അവന്റെ പഠിപ്പിസ്റ്റ് പ്രകടനം തുടരാന്‍ ശ്രമിച്ചു കൊണ്ടേ ഇരിന്നു . ആദ്യം ക്ലാസ്സ്‌ ഫസ്റ്റ് വാങ്ങിക്കുന പിള്ളേരെ കുറിച്ച് ഒരു സ്റ്റഡി നടത്തണം , എന്നിട് ആവാം ബാക്കി പഠിത്തം .
ടിന്റുമോന്‍ അടുത്ത് ഇരുന്ന മുസയോടു ചോദിച്ചു "ഈ ക്ലാസ്സില്‍ നല്ല പോലെ പഠിക്കുന്ന പില്ലെരെടെ ലിസ്റ്റ് എങ്ങു താ , അടുത്ത് പരിക്ഷക്ക് എനിക്ക് എല്ലാരേം തോല്പിച്ചു ഫസ്റ്റ് വാങ്ങാന്‍ ഉള്ളതാ ". മുസ ടിന്റുമോനെ ഒന്ന് നോക്കിട്ട്‌ മനസ്സില്‍ വിചാരിച്ചു "ഭയങ്കരം തന്നെ ." . എന്നിട് നേരെ പെണ്‍കുട്ടികള്‍ ഇരിക്കുന്ന സൈഡില്‍ മൂന്നാമത്തെ ബെഞ്ച്‌ ചൂണ്ടി കാണിച്ചു പറഞ്ഞു "ആദ്യം ഇരിക്കുന്നത് ബിജി . അത് ഫസ്റ്റ് റാങ്ക്, രണ്ടാമത് ഇരിക്കുന്നത് ഷീല . അത് സെക്കന്റ്‌ റാങ്ക് , മൂന്നാമത് ഇരിക്കുനത് സുസി അത് തേര്‍ഡ് റാങ്ക് " . അവരുടെ ഇരിപ്പ് കണ്ടപ്പോ തന്നെ ടിന്റുമോന്‍ ഈ മൂന്ന് റാങ്കും വാങ്ങാന്‍ ഉള്ള മോഹം അങ്ങ് കളഞ്ഞു . എന്നിട് വീണ്ടും മൂസയെ വിളിച്ചു പറഞ്ഞു "നീ അടുത്ത് ലിസ്റ്റ് താ , ഇതു നമ്മുക്ക് വേണ്ട. പാവം പിള്ളേര് ജീവിച്ചു പോട്ടെ. " മൂന്ന് റാങ്ക് കഴിഞ്ഞു ഉള്ളത് നോക്കാം എന്ന് കരുതി ടിന്റുമോന്‍ തല്‍ക്കാലം ഒന്ന് അടങ്ങി .

എതോകെ ശ്രദ്ധിച്ചു ബാക്ക് ബെഞ്ചില്‍ ഇരുന്ന പപ്പുവിന് അപ്പോഴാണ് ഒരു ഐഡിയ തോന്നിയത് .രണ്ടാം റാങ്ക് വാങ്ങുന്ന ഷീല-യുടെ പപ്പയും സ്കൂള്‍ ടീച്ചര്‍ ടിന്റുമോണ്ടേ പപ്പയും സ്കൂള്‍ ടീച്ചര്‍ . നല്ല ചേര്‍ച്ച . രണ്ടുപേര്‍ക്കും ഒരു ജീവിതം ഉണ്ടാക്കി കൊടുത്താലോ ? പപ്പു തല പുകഞ്ഞു ആലോചിച്ചു . "കിട്ടിപ്പോയി ഇവന്ടെ കാര്യം ഞാന്‍ ഏറ്റു" എന്ന് പറഞു തുള്ളി ചാടി പപ്പു അതിനുള്ള പരിപാടികള്‍ ആരംഭിച്ചു .

അടുത്ത ദിവസം ടിന്റുമോന്‍ സ്കൂള്‍ എത്തിയപ്പോ, മുസ അവന്ടെ അടുത്ത് വന്നു ചോദിച്ചു "അമ്പട കള്ളാ, അപ്പൊ ഇതാണല്ലേ നിന്ടെ ഫസ്റ്റ് റാങ്ക്, ഇപ്പോ സെക്കന്റ്‌ റാങ്ക് ആണല്ലേ. " ടിന്റുമോന് ഒന്നും മനസിലായില്ല . മുസ വീണ്ടും ചോദിച്ചു "ഇന്നു ഷീലയെ കണ്ടോ ? സ്കൂള്‍ ടീച്ചറും സ്കൂള്‍ ടീച്ചറും നല്ല ചേര്‍ച്ച. എല്ലാം ഉറപിച്ചു അല്ലേ ? " . ടിന്റുമോന്‍ ഇതു കേടു ആകെ വട്ടായി . "എന്താടാ നീ പറയുന്നേ, ഷീല-യെ കണ്ടോന്നോ ? ഞാന്‍ എന്തിനാ അവളെ കാണുന്നെ ? " . മുസ വീണ്ടും "ഗൊച്ചു ഗല്ലാ, ഞങ്ങള്‍ എല്ലാം അറിഞ്ഞു , നിങ്ങള്‍ ലൈന്‍ ആണല്ലേ ? " . ഇതു കേട്ടതും ടിന്റുമോന്‍ വായും പൊളിച്ചു കണ്ണും തള്ളി മിഴുങ്ങസ്യ ഒറ്റ നില്‍പ്പ് . "കര്‍ത്താവേ ഞാന്‍ പോലും അറിയാതെ ഞങ്ങള്‍ എങ്ങനെ ലൈന്‍ ആയി ?? ഇനി അവള്‍ക് അങ്ങനെ വല്ലതും കാണ്വോ ? ഏയ്‌ !! " . ഇതിന്ടെ സത്യാവസ്ഥ അറിയണം എന്ന് കരുതി ടിന്റുമോന്‍ ക്ലാസ്സിലേക്ക് ചെന്നു. പേടിച്ചു പേടിച്ചു പെണ്‍കുട്ടികളുടെ വശത്തേക്ക് ഒന്ന് നോക്കി . നേരെ കണ്ടത് ഷീലയെ തന്നെ . അവള്‍ ടിന്റുമോനെ ദഹിപിച്ചു ഒരു നോട്ടം നോക്കി . ടിന്റുമോന്‍ അന്ന് ആദ്യമായി ആണ് ഷീലയെ നേരിട്ടു ഒന്ന് നോക്കുന്നതു പോലും, അവള്‍ തിരിച്ചും . എന്താലയും ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് ഒനും ആവാന്‍ വഴി ഇല്ല . ഫസ്റ്റ് സൈറ്റില്‍ തന്നെ ഇതാണ് സ്ഥിതി . അപ്പൊ പിന്നെ ഈ വാര്‍ത്ത‍ എങ്ങനെ വന്നു ?? ടിന്റുമോന്‍ ഒരു പിടിയും കിട്ടിയില്ല .

എന്തകിലും ആകട്ടെ എന്ന് വിചാരിച്ചു ഇരുന്നപോഴാണ്, ടീച്ചര്‍ വന്നത് . "ഇന്നലെ പഠിച്ചടിണ്ടേ ഒകെ question ചോദിയ്ക്കാന്‍ പോവാ, എല്ലാരും പഠിച്ചല്ലോ ??, എന്നാ ശെരി, ആദ്യത്തെ ചോദ്യം, ടിന്റുമോന്‍ , ഇന്നലെ പഠിച്ച പദ്യം ഒന്ന് ചൊല്ലിയേ !! ", ടിന്റുമോന്‍ ചാടി എണിറ്റു പദ്യം ചൊല്ലി തുടങ്ങി , പകുതി ആയപ്പോ ടീച്ചര്‍ "ഇനി ബാക്കി ഷീല ചൊല്ലിയേ ", ഇതു കേട്ടതും ക്ലാസ്സില്‍ മൊത്തം ചിരി ബഹളം . ടീച്ചര്‍-നു ഒന്നും മനസിലായില്ല .. "പക്ഷെ ടിന്റുമോന് എല്ലാം മനസിലായി, അത് പോലെ ഷീല-ക്കും ". അവള്‍ ടിന്റുമോനെ നോക്കി വീണ്ടും കണ്ണുരുട്ടി . "ഇവള്‍ എന്നെ വളക്കാന്‍ നോക്കിയിട്, എന്തിനാ ഈ കണ്ണുരുട്ടി കാണിക്കുന്നത് ? ", ടിന്റുമോനും തിരിച്ചു കണ്ണുരുട്ടി . എന്തായാലും സ്കൂളില്‍ ഒരു നല്ല ചീത്ത പേര് ആയി കിട്ടി . വരുന്നവരും പോന്നവരും എല്ലാം ടിന്റുമോനെ കാണുമ്പോ "ടീച്ചര്‍-ടെ മോളും ടീച്ചര്‍-ടെ മോനും , കൊള്ളാം നല്ല ചേര്‍ച്ച . " എന്ന് പറയും , ടിന്റുമോന്‍ തിരിച്ചു "@ ##$$%*** " പറയും . ഇതു തുടര്‍ന്നു കൊണ്ടേയിരുന്നു .

അങ്ങനെ ടിന്റുമോന്‍ പത്താം ക്ലാസ്സില്‍ എത്തി . ഫൈനല്‍ എക്സാം അടുത്തതിന്റെ ടെന്‍ഷന്‍ അടിച്ചു ടിന്റുമോന്‍ നടക്കുകയാണ് . ഒരു ദിവസം പപ്പാ വിളിച്ചു "നീ എന്താടാ സ്കൂളില്‍ പോകുനത് പഠിക്കാനോ അതോ .... വേറെ എന്തിനെകിലും ആണോ . നിന്ടെ ഒരു ടീച്ചര്‍ എവിടെ വിളിച്ചിരുന്നു " . ടിന്റുമോന്‍ ആകെ ധര്‍മ സങ്കടത്തില്‍ ആയി . ഇതിന്ടെ സത്യാവസ്ഥ ഒന്ന് അറിഞ്ഞിട്ടു തന്നെ കാര്യം . അവള്‍ക് എന്നെ അങ്ങനെ വളക്കാന്‍ ഒന്നും പറ്റില്ല .. ഞാന്‍ അങ്ങനെ വളയുന്ന പാര്‍ട്ടി അല്ലാന്നു മനസിലാക്കി കൊടുത്തിട്ട് തന്നെ കാര്യം എന്ന് കരുതി ടിന്റുമോന്‍ സ്കൂളില്‍ എത്തി . നേരേ എല്ലാ ധൈര്യവും സംഭരിച്ചു ഷീല-ടെ അടുത്ത് എത്തി എന്നിട്ട് ചോദിച്ചു "എന്നെ അങ്ങനെ ലൈന്‍ അടിക്കാന്‍ ഒന്നും നോക്കണ്ടാ. ഞാന്‍ അങ്ങനെ വളയുന്ന കുട്ടത്തില്‍ അല്ല " , ഇതു കേട്ടതും ഷീല തിരിച്ചു "അതിനു നീ അല്ലെ എന്നെ ലൈന്‍ അടിക്കാന്‍ നോക്കിയേ ." ടിന്റുമോന്‍ ആകെ സ്തംഭിച്ചു "പിന്നേ.... , ഞാന്‍ ഒന്ന് നന്നാവാം എന്ന് വിചാരിച്ച എവിടെ വന്നത്, നീ കാരണം എനിക്ക് ഇപ്പോ സ്കൂള്‍-ലും വീട്ടിലും തല ഉയര്‍ത്തി നടക്കാന്‍ വയ്യാതായി " . "ഞാന്‍ കാരണമോ ? നീ കാരണം എനിക്കാ ഇപ്പോ ആ അവസ്ഥ ". ഷീല പറഞ്ഞു . "ഓ അപ്പൊ ഇതിന്ടെ പിന്നിലെ കറുത്ത കൈകള്‍ ആരുടെയാ ?? ഒരു പിടിയും കിട്ടുനില്ലലോ ? ".

അപ്പൊ വില്ലന്‍ ഇപ്പോഴും ഒളിവില്‍ ആണല്ലോ !!! ആ തിരച്ചില്‍ ടിന്റുമോന്‍ ഇപ്പോഴും തുടരുന്നു . ആരാണ് അവന്‍ ?? സ്കൂളില്‍ ടിന്റുമോനെ ഒതുകിയവാന്‍ ?? ടിന്റുമോന് നല്ല ചീത്ത പേര് സമ്മാനിച്ചവന്‍.
ടിന്റുമോന്റെ പേര് പെണ്‍കുട്ടികള്‍ടെ ഇടയില്‍ നശിപിച്ചവന്‍ . അത് പപ്പുവാണോ ? അതോ കുട്ടപ്പനാണോ ? അതോ മുസയാണോ ? ഇവനെ കണ്ടുകിട്ടുകയനെകില്‍ അറിയിക്കേണ്ട നമ്പര്‍ : 2255.














Saturday 20 March 2010

ഇപ്പോഴത്തെ പില്ലര്ടെ ഒരു കാര്യമേ ?


ഈ generation Gap എന്ന് പറയുന്ന സംഭവം , ഈ അടുത്ത ഇടക്കാണ്‌ എനിക്ക് നല്ലപോലെ മനസിലായത് . മനസിലക്കി തന്നത് വേറെ ആരുമല്ല .. എന്റെ സ്വന്തം അനന്ദ്രവ്ന്‍ . പ്രായം വെറും മുന്ന് വയസു . സ്വന്തം അനന്ദ്രവ്ന്‍ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല . അവന്‍ നമ്മടെ റേഞ്ച് ഒന്നുമല്ല . അവന്ടെ കു‌ടെ പിടിച്ചു നിക്കാന്‍ കുറച്ചു പാടാണ് .

അവന്ടെ വികൃതി തരം അതിന്റെ ഉച്ച കോടിയില്‍ എത്തുമ്പോള്‍ ഒരു കരച്ചില്‍ കൊണ്ട് അത് അവസാനിക്കും . അല്ലെങ്കില്‍ , അവന്ടെ അമ്മ കരയിപിച്ചു അവസാനിപ്പിക്കും . ഇങ്ങനെ ഒരു അവസരത്തില്‍ ആണ് എനിക്ക് അവനെ ഒന്ന് സമാധാനിപ്പിക്കാന്‍ ഒരു അവസരം കിട്ടിയത് .

വികൃതി കാണിച്ചു എവിടെയോ കൈ കൊട്നു മുട്ടിച്ചു , കരച്ചില്‍ തുടങ്ങി .

അവന്ടെ കരച്ചില്‍ നിര്‍ത്താന്‍ അപ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത് . പണ്ട് നമ്മളും അത്ര മോശം ഒനും ആയിരുനില്ലലോ !! ഇതു പോലെ ചില പ്രയോഗങ്ങള്‍ നമ്മടെ കയ്യിലും ഉണ്ടായിരുന്നു . അപ്പോഴോകെ വീട്ടിന്നു കാര്യമായി തല്ലും വാങ്ങി കൂട്ടിയിടുന്ടു . അന്നോകെ ചില അങ്കിള്‍ - മാര്‍ ഇറക്കിയ ഒരു വിദ്യ എനിക്ക് ഓര്മ വന്നു . അവര്‍ ഒകെ എന്നെ പറഞ്ഞു പറ്റിച്ച പോലെ . ഞാനും ഒരു നമ്പര്‍ ഇട്ടു നോക്കി . "മോന്‍ ഇങ്ങു വന്നെ , അച്ചാച്ചന്‍ നോക്കട്ടെ !! " അവന്‍ പമ്മി പമ്മി അടുത്ത് വന്നു . "അച്ചാച്ചന്‍ ഒരു മാജിക്‌ കാണിച്ചു തരട്ടെ. " . എന്ന് പറഞ്ഞു ഞാന്‍ മന്ത്രം ചൊല്ലി തുടങ്ങി "കുകുടു മന്ത്രം കുടുകുടു മന്ത്രം വേദന എപ്പോ പോവും , പിന്നെ പോവും, ശും ഭോ ഭും ". ഇതു കണ്ടതും അവന്ടെ മുഖത്ത് ഒരു ഭവ മാറ്റം . "മോന്‍ നോക്കിയേ വേദന ദോ പറന്നു പോവുന്നു . സുക്ഷിച്ചു നോക്കിയേ " . അവന്‍ സുക്ഷിച്ചു നൂകിനത് കണ്ടപ്പോ ഞാന്‍ വിചാരിച്ചു പണി ഏറ്റു എന്ന് . അവന്‍ ഒന്നുടെ സുക്ഷിച്ചു നോക്കിട് എന്റെ നേരെ തിരിഞ്ഞു . "അത് വേദന ഒനുമല്ല പറന്നു പോയത് , അത് ഒരു കൊതുകാ. വേദന പോവാന്‍ മന്ത്രം ഒന്നും വേണ്ടാ , കൈയില്‍ ഉതിയ മതി " എന്ന് പറഞ്ഞു , അവന് സ്വന്തം കൈ ഉതി കൊണ്ട് സ്ഥലം വിട്ടു .

ഹോ ആരും കണ്ടില്ല , ഞാനും മുങ്ങി . ഹി ഹി , ഇപ്പോഴത്തെ പില്ലര്ടെ ഒരു കാര്യമേ ??

Sunday 7 December 2008

ഇടിവെട്ട് നാടകം

ഞാന്‍ കട്ടചെല്‍ സെവന്ത് ഡേ സ്കൂളില്‍ പഠിച്ചിരുന്ന കാലം . അന്നൊക്കെ സ്കൂളില്‍ സ്പോര്‍ട്സ് ,ആനുവേര്സരി ഒകെ വരുമ്പോഴാണ് കുറച്ചു ഷോ ഒക്കെ ഇറക്കാന്‍ അവസരം കിട്ടുനത്‌ . എന്തെങ്കിലും പരിപാടിയൊക്കെ, ചാടി കേറി അങ്ങ് ഏറ്റെടുക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു അന്ന് . ഇനി ഏറ്റെടുത്തില്ലെങ്കില്‍ പോലും ആരെങ്കിലും കൊണ്ടു അടിച്ചേല്‍പ്പിക്കും . എന്തായാലും വിലസാന്‍ കിട്ടുന്ന അവസരം അല്ലേ ?? അങ്ങനെ പാഴാക്കരുതല്ലോ ?

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴത്തെ ഒരു അനുവേര്സരി അടുത്ത്. ഈ പ്രാവിശം എന്തെങ്കിലും ഇടിവെട്ട് പരിപാടി തന്നെ വേണമെന്നു ഞാനും സാമും കു‌ടി പ്ലാന്‍ ചെയ്തു. എങ്കില്‍ ഒരു നാടകം കളിക്കാം എന്ന ഐഡിയ ഞാന്‍ ഇട്ടു . " നാടകം എന്നൊക്കെ പറഞ്ഞാ, എവിടുന്നു ഒപ്പിക്കും !! " സാമിന് ആകെ ഒരു ഡൌട്ട് പോലെ . " അതിനെ കുറിച്ചൊന്നും നീ പേടിക്കണ്ട, അതൊക്കെ ഞാന്‍ ഏറ്റു. " എന്ന് പറഞ്ഞു നാടകം കൊണ്ടുവരുന്ന ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്ത് . നാടകം കൊണ്ടു വന്നാല്‍, നായകന്‍ ഞാന്‍ തന്നെ എന്ന ഒരു ഗൂഡ ഉദേശവും ഉണ്ടായിരുന്നു അതിന്ടെ പിന്നില്‍ . ഇതു പറഞ്ഞെന്കിലും നാടകം എവിടെ നിന്നും ഒപ്പിക്കുമെന്നതായിരുന്നു പ്രശ്നം . അവന്‍ നാടകം എങ്ങാനം കൊണ്ടുവന്നാ പിന്നെ അവനെ നായകന്‍ ആക്കേണ്ടി വരും . ഒട്ടും താമസിക്കാതെ ഞാന്‍ നാടകത്തിണ്ടേ അന്വഷണം തുടങ്ങി .

വീടിനു അടുത്ത്‌ ഒരു UP സ്കൂള്‍ ലൈബ്രറി ഉണ്ട് എന്ന കാര്യം അപ്പോഴാണ്‌ എനിക്ക് ഓര്‍മ വന്നത് . അവിടെ പോയാല്‍ ചിലപ്പോ വല്ല നാടകവും കിട്ടിയേക്കും എന്ന് വിചാരിച്ചു ഞാന്‍ അവിടെ ചെന്നു . സ്കൂള്‍ മാനേജരിണ്ടേ കാല്‍ പിടിച്ചു എങ്ങനെ എങ്കിലും ലൈബ്രറിയില്‍ കേറി പറ്റി നാടകം തപ്പി തുടങ്ങി . പുസ്തകങ്ങള്‍ ഒരുപാട് ഉണ്ട് . എങ്കിലും ഇതില്‍ നാടകം കാണുവോ എന്നതാണ് പ്രശ്നം . ഒരു 15 കൊല്ലം ആയിട്ടു ആരും ആ ലൈബ്രരിയിലോട്ടു കേറിയിട്ടില്ലന്നാ തോന്നിയത് . ഒരു മാതിരി ഭാര്‍ഗവി നിലയം പോലെ കിടക്കുന്നു . " എന്നെ പോലെ, പുസ്തകങ്ങള്‍ വായിച്ചു , വിജ്ഞാനം ഉണ്ടാക്കുന്ന സ്വഭാവം ഒന്നും ആ സ്കൂളിലെ പിള്ളേര്‍ക്ക് എവിടെ കാണാന്‍ ?? " എന്നൊക്കെ ചിന്ദിച്ചു ഞാന്‍ ഓരോ പുസ്തകങ്ങള്‍ തുറന്നു തിരിച്ചും മറിച്ചും ഒക്കെ നോക്കി . അവസാനം ഒരു നാടക പുസ്തകം കിട്ടി . ഒരു 5 നാടകം കാണും . പേരൊക്കെ വായിച്ചു നോക്കിട്ടു ഒന്നും ഒരു സുഖം ഇല്ല . കാഴ്ചക്കാരെ പിടിച്ചു ഇരുത്താന്‍ പറ്റിയ സംഭവങ്ങള്‍ ഒന്നും ഇല്ല . എല്ലാം ഒരു നാടന്‍ സെറ്റ്-അപ് . എന്തായാലും വേറെ നാടകങ്ങള്‍ ഒന്നും കിട്ടാത്ത സ്ഥിതിക്ക്, ഇതില്‍ നിന്നു തന്നെ ഒരണ്ണം തപ്പി എടുക്കണം എന്ന് വിചാരിച്ചു ഞാന്‍ വീട്ടിലേക്ക് നടന്നു .

വീടിലെത്തി അതിലുള്ള നാടകങ്ങല്ടെ തുടക്കം കുറച്ചൊക്കെ വായിച്ചു നോക്കി. എല്ലാം , വായിച്ചു തുടങ്ങിയപ്പോ തന്നെ എന്നിക്ക് ബോര്‍ അടിച്ച് . അപ്പൊ പിന്നെ കാണുന്നവരുടെ സ്ഥിതി എന്താരിക്കും ? . എന്തായാലും സാരമില്ല .. നായകന്‍ ആവുന്നതാണ് പ്രധാനം . ഇതൊക്കെ വല്ല പ്രിയദര്ശന്നോ , സത്യന്‍ അന്തികാടോ ഒക്കെ കണ്ടാല്‍, ഭാവിയിലെ ഒരു മമ്മു‌ട്ടി ആവില്ലന്നു ആര് കണ്ടു . എന്തായാലും ആളുകളെ ത്രസിപ്പിക്കുന്ന അഭിനയം കാഴ്ച്ചവക്കണം എന്ന് വിചാരിച്ചു കണ്ണടച്ച് ഒരു നാടകം അങ്ങ് സെലക്റ്റ് ചെയ്തു . ' സാക്ഷര കേരളം ' ... അതാണ്‌ നാടകത്തിന്റെ പേരു . സംഭവം മലപ്പുറത്ത്‌ ഉള്ള ഒരു ഗ്രാമത്തിനെ ചുറ്റി പറ്റി ഉള്ള കഥയാണ്‌ .കാദറിക്ക എന്ന ഒരു ചായക്കടക്കാരനെ സാക്ഷരത ക്ലാസ്സിലോട്ടു ക്ഷണിക്കാന്‍ , സന്ഘാടകര്‍ വരുന്നതാണ് സന്ദര്‍ഭം . ഇതൊക്കെ നാടകം ആക്കിയാല്‍ വല്ല ചീമൊട്ട എറിയും കിട്ടുവോന്നു എനിക്ക് ഒരു ഡൌട്ട് ഇല്ലാതെ ഇല്ലാരുന്നു . എങ്കിലും സ്കൂളൊക്കെ ആവുമ്പോ , അധികം പ്രശ്നം ഒന്നും കാണില്ല എന്ന് വിചാരിച്ചു രണ്ടും കല്‍പ്പിച്ചു അത് അങ്ങ് ഒറപ്പിച്ചു .

അങ്ങനെ ഇടിവെട്ട് നാടകം കിട്ടി എന്ന് പറഞ്ഞു ഞാന്‍ അടുത്ത ദിവസം സ്കൂളില്‍ എത്തി . അപ്പൊ ദെ സാം വേറെ ഒരു നാടകവുമായി നിക്കുന്നു . " എടാ ഞാന്‍ ഒരു നാടകം എഴുതി , നമ്മക്ക് അത് അങ്ങ് കളിച്ചാലോ ? " എന്ന് സാം . " ഒന്നു പോടാ, എന്റെ കയ്യില്‍ നല്ല ഒരു കഥാ മു‌ല്യം ഉള്ള നാടകം ഉണ്ട് . അത് മതി . " ഞാന്‍ നാടകം ഉറപ്പിച്ചു കഴിഞ്ഞ പോലെ പറഞ്ഞു . " എങ്കിലും നീ പേടിക്കണ്ടാ, ഈ നാടകം കഴിഞ്ഞിട്ട് അതും വേണോങ്കി കളിക്കാം . പക്ഷെ രണ്ടിലും ഞാനായിരിക്കും നായകന്‍ . " എന്ന് പറഞ്ഞു ഞാന്‍ അവനെ സമാധാനിപ്പിക്കാന്‍ നോക്കി . " അത് പറ്റില്ല, ഞാന്‍ കൊണ്ടു വന്ന നാടകത്തില്‍ ഞാന്‍ തന്നെയാ നായകന്‍ . നിന്ടെതില്‍ നീ ആയിക്കോ !! " അവന്‍ വിട്ടു തരുന്ന ലക്ഷണം കണ്ടില്ല . " എന്ക്കില്‍ ശരി നമ്മക്ക് . രിഹ്ഹെര്സല് തുടങ്ങാം , വരുന്ന ശനിയഴിച്ചയാണ് അനുവേര്ശേരി. " ഇതു പറഞ്ഞുകൊണ്ട് ഞാന്‍ dialog ഒക്കെ ഒന്നു പറഞ്ഞു നോക്കി . ക്ലാസ്സില്‍ ഉള്ള ഒന്നു - രണ്ടു പിള്ളേരെ കു‌ടി സന്ഘടിപ്പിക്കണം , എന്നാലേ നാടകം നടക്കു . അങ്ങനെ ചോക്ലറ്റ് ഒക്കെ സ്പോണ്‍സര്‍ ചെയ്തു 2-3 പേരെ കു‌ടി ഒപ്പിച്ചു . മലപ്പുറം സ്റ്റൈലില്‍ ഉള്ള dialog ആയതു കൊണ്ടു കാണാതെ പഠിച്ചിട്ടു ഒരു രക്ഷയും ഇല്ല . ഒന്നും ഓര്മ നിക്കുന്നില്ല . എന്തായാലും ഭാവിയില്‍ ഒരു മമ്മു‌ട്ടി ആവുമ്പോ ഈ പ്രശനം ഒക്കെ മാറിക്കോളും എന്ന് കരുതി ഞാന്‍ dialog ഒക്കെ പ്രക്ടിസ് ചെയ്തു .

അങ്ങനെ അനുവേര്സരി ദിവസം എത്തി .ഞാന്‍ അപ്പുറത്തെ വീടിലെ മുല്ലാക്കയുടെ കൈയിന്നു ഒപ്പിച്ച ഒരു മുസ്ലിയാരുടെ വേഷം ഒക്കെ ഇട്ടു, സൌണ്ട് ഒക്കെ ഒന്നു മാറി , ഒരു മാമു‌ക്കോയ സ്റ്റൈല്‍ dialog ഒക്കെ ഒന്നു പറഞ്ഞു നോക്കി . " ഹൊ !! ഇടിവെട്ട് തന്നെ. എന്റെ ഒരു കഴിവേ " എന്ന് കരുതി ഞാന്‍ ഒന്നു കുളിര് കോരി . പെട്ടന്ന് സ്റ്റേജില്‍ നിന്നും വിളി വന്നു . " അടുത്ത ബെല്ലോടു കു‌ടി നാടകം ആരംഭിക്കയായി . സാക്ഷര കേരളം !!! " . ഉടുത്തിരുന്ന ലുന്കി ഒരു കൈ കൊണ്ടു മുറുക്കി പിടിച്ചോണ്ട് ഞാന്‍ സ്ടെജിലേക്കു ഓടി . ആദ്യത്തെ സീന്‍ മാമു‌ക്കോയ സ്റ്റൈലില്‍ Dialog ഒക്കെ പറഞ്ഞു ഞാന്‍ തകര്‍ത്തു . ഇടക്ക് ആരെങ്കിലുമൊക്കെ ഉറങ്ങുനുടോന്നു ഞാന്‍ ശ്രദ്ധിക്കാതെ ഇരുന്നില്ല . അങ്ങനെ രണ്ടാം സീന്‍ ആയി . ഇതില്‍ സാക്ഷരതാ സന്ഘാടകര്‍ കാദരിക്കയെ വീട്ടില്‍ വന്നു കണ്ടു , ക്ലാസിനു ക്ഷണിക്കുന്ന സീന്‍ ആണ് . സാം സന്ഘാടകാന്‍ ആയിട്ടു വന്നു. " കാദറിക്ക, ഇങ്ങടെ കുടീല് ആരക്കെയ ഒള്ളെ ? " . സാം ആദ്യത്തെ dialog പറഞ്ഞു . " ഹി , ഹി എന്റെ മാഷേ . എനക്ക് 5 നിക്കാഹുവിലായി 15 കെട്ടിയോലു ആണ് ഉള്ളത് " എന്ന് ഞാന്‍ മറുപടി dialog പറഞ്ഞു തീര്‍ന്നതും .. കണ്ടുകൊണ്ടു ഇരുന്നവര്‍ എല്ലാം കു‌ടി ഒറ്റച്ചിരി . " എടാ dialog തെറ്റി . " സാം പതുക്കെ പറഞ്ഞു . "എന്ത് തെറ്റു , ഞാന്‍ കറക്റ്റ് അല്ലേ പറഞ്ഞെ ? .. നീ calculate ചെയ്തു നോക്കു . ഒരു നിക്കാഹില്‍ 3 എണ്ണം വച്ചു കെട്ടിയാ മതിയല്ലോ 15 കെട്ടിയോള്‍ ആവില്ലേ ?? " . "എടാ അത് 15 കെട്ടിയോള്‍ എന്നല്ല , 15 കുട്ടിയോള്‍ എന്നാ . " സാം വീണ്ടും പതുക്കെ പറഞ്ഞു . ഞങ്ങള്‍ടെ അടക്കം പറച്ചില്‍ കണ്ടു കാഴ്ചക്കാര്‍ അസ്വസ്തര്‍ ആയി . "ആരും പോകരുത് , ശരിക്കും പുള്ളിക് 15 കുട്ടിയോള്‍ ആണ് കെട്ടിയോള്‍ അല്ല , അവന് തെറ്റി പോയതാ " എന്ന് സാം മൈക്കിലുടെ പറഞ്ഞതും, ആളുകള്‍ വഷളായി തുടങ്ങി . പിന്നെ ഞങ്ങള്‍ ഒരു നിമിഷം പോലും സ്റ്റേജില്‍ നിന്നില്ല . പുറകിലത്തെ കര്‍ട്ടന്‍ മാറ്റി ഒറ്റ ഓട്ടം . എന്നിട്ട് പുറകില്‍ പോയി , അനൌണ്‍സ് ചെയ്തു " ചില സാങ്കേതിക കാരണങ്ങളാല്‍ , നാടകത്തില്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നു . നിങ്ങള്‍ക്ക് വേണ്ടി , ഞങ്ങള്‍ സ്വന്ദമായി എഴുതി സംവിധാനം ചെയ്ത നാടകം ഉടനേ ആരംഭിക്കുകയായി ' , കാക്കേ കാക്കേ കുടെവിടെ . അഥവാ കു‌ടെവിടെ കാക്കേ കാക്കേ. " ഇതു കേട്ടതും , അവിടെ ഉണ്ടായിരുന്ന എല്ലാരും , ഞങ്ങള്‍ ഓടിയത്തിലും സ്പീഡില്‍ പുറത്തേക്ക് ഒരു ഓട്ടം . അങ്ങനെ ഇതു എന്റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവമായി . !!

Thursday 20 November 2008

ഒരു അവധിക്കാല യാത്ര

കോളേജില്‍ പഠിച്ചിരുന്ന കാലത്തു , സെമസ്റ്റര്‍ ബ്രേക്കിന് 2 ആഴ്ച അവധി കിട്ടുമ്പോഴാണ് നാട്ടില്‍ വരുനത്‌ . നോര്‍ത്ത് ഇന്ത്യയിലെ ചൂടിലും തണുപ്പിലും ജീവിച്ചു മടുത്തു നാട്ടില്‍ വരുമ്പോള്‍ മനസ്സില്‍ ആകെ ഒരു ചിന്തയെ ഉള്ളു . ഈ അവധി അടിച്ച് പൊളിക്കണം .2 ആഴ്ച അങ്ങനെ ഇങ്ങനെ ഒക്കെ തീരും .. പിന്നെ തിരിച്ചു പോകുമ്പോ ആകെ ഒരു വിഷമമാരികും . വിചാരിച്ച പോലെ അടിച്ച് പൊളിക്കാന്‍ ഒന്നും പറ്റിയില്ലല്ലോ ?? ആ സാരമില്ല അടുത്ത അവധിക്കാവാം എന്ന് കരുതി സമാധാനിക്കും .



അങ്ങനെ കാത്തിരുന്നു ഡിസംബറില്‍ ഉള്ള ഒരു സെമസ്റ്റര്‍ ബ്രേക്ക് വന്നു . ഈപ്രാവിശം എങ്കിലും അവധി അടിച്ചുപോളിക്കണം എന്ന ചിന്ദയുമായി നാട്ടില്‍ എത്തി . ഒന്നുരണ്ടു ദിവസം വീട്ടില്‍ ഒക്കെ ഇരുന്നു സമയം കളഞ്ഞു . "ഇന്നു മുതല്‍ എന്തെങ്കിലും പരിപാടി ആസുത്രണം ചെയ്യണം . അല്ലെന്കി ഈ അവധിയും പോക്കാ എന്ന് വിചാരിച്ചു ഇരുന്നപ്പോഴാണ് ശ്യാമിന്റെ ഫോണ്‍ വന്നത് . " എടാ നമ്മക്ക് ഫൈജാസിന്റെ വീട്ടില്‍ ഒക്കെ ഒരു സര്കീട്ടു നടത്തിയാലോ ?" . രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന മട്ടില്‍ .. കേട്ട പാതി കേക്കാത്ത പാതി ഞാന്‍ റെഡി പറഞ്ഞു .



അങ്ങനെ കയ്യില്‍ ഉള്ള കാശ് ഒക്കെ നുള്ളിപ്പറക്കി . പിന്നെ അവിടെനിന്നും ഇവിടെനിന്നും ഒക്കെ കിട്ടുന്ന കൈമടക്കുകള്‍ ഒക്കെ സമാഹരിച്ചു , ഞാനും എബിയും ശ്യാമും യാത്ര തുടങ്ങി . പെരുമ്പാവൂര്‍ വരെ പോണം . അങ്ങനെ രാവിലെ കൊല്ലത്ത് നിന്നും വണ്ടി കേറി . ഏതാണ്ട് ഉച്ച ഉച്ചര ഉചേമുക്കാല് ആയപോഴെകും പെരുമ്പാവൂര്‍ എത്തി .



അടുത്ത ദിവസം എവിടെയെങ്കിലും കറങ്ങാന്‍ പോണം . അപ്പോഴാണ് വീഗാലണ്ടില്‍ പോവാന്‍ ഉള്ള പ്ലാന്‍ ഉദിച്ചത് . ഞങ്ങള്‍ നോര്‍ത്ത് ഇന്ത്യയില്‍ ഒക്കെ പടിക്കുന്നവരല്ലേ ? .. നാട്ടില്‍ വരുമ്പോ വീഗാലാന്റ് ഒക്കെ ഒന്നു സന്ദര്‍ശിച്ചില്ലെങ്കില്‍ അവര്‍ എന്ത് വിചാരിക്കും ? "എങ്കില്‍ ശെരി നാളെ വീഗാലാന്റ് തന്നെ . fixed !! ". ഞാന്‍ പറഞ്ഞു . വീഗാലാന്റില്‍ ബസില്‍ പോണമെങ്കില്‍ കുറച്ചു ദുരം കു‌ടുതല്‍ ആണ് . അല്ലാതെ എന്താ വഴി എന്ന് ആലോചിച്ചപോള്‍ ഫൈജാസ് 2 ബൈക്ക് സന്ഘടിപ്പിക്കാം എന്ന് പറഞ്ഞതു . അങ്ങനെ ഒരു വിധത്തില്‍ ബൈക്ക് ഒപ്പിച്ചുകൊണ്ട് ഫൈജാസ് എത്തി . ജാടക്ക് ബൈക്കില്‍ ഒക്കെ കേറി ഇരുന്നു രണ്ടു ഹോണ്‍ ഒക്കെ അടിച്ചു . എന്നിട്ട് ഞാന്‍ ശ്യാമിനോട് പറഞ്ഞു . " എടാ എനിക്ക് ഓടിക്കാന്‍ ഒരു മൂഡ് ഇല്ല . നീ ഓടിച്ചോ !! " അവന്‍ ഉടനെ : " വേണ്ട നീ ഓടിച്ചോ , എനിക്കും ഒരു മൂഡ് ഇല്ല . !!" " നീ തന്നെ ഓടിച്ചാ മതി ." ഞാന്‍ വിട്ടുകൊടുത്തില്ല . ഇതു തുടര്ന്നപ്പോ ഫൈജാസ് ഇടപെട്ടു .



ആരെങ്കിലും ഒന്നു ഓടിക്കുന്നോ ?" ഫൈജാസ് ചൂടായി .. " ഹി ഹി !! എനിക്ക് gear ഇല്ലാത്ത വണ്ടിയേ ഓടിക്കാന്‍ അറിയൂ !! " ഞാന്‍ ഒന്നു ചമ്മി . ശ്യാം പതുക്കെ " എനിക്കും അതെ !! " . "എങ്കില്‍ ഞാന്‍ ഒരു കൈനടിക് ഹോണ്ട സന്ഘടിപ്പിക്കാന്‍ നോക്കാം പറഞ്ഞു ഫൈജാസ് പോയി . കുറച്ചു കഴിഞ്ഞു അവന്‍ ഒരു കൈനടിക് ഹോണ്ടയുമായി എത്തി .



അത് കണ്ടപ്പോള്‍ ഞാന്‍ ചാടി വീണു . " ഹും !! നമ്മളോടാ കളി . ഇന്നു ഇതു ഓടിച്ചിട്ട് തന്നെ ബാക്കി കാര്യം ". എബി ചാടി പുറകിലും കേറി ഇരുന്നിട്ട് പറഞ്ഞു " എന്ന വണ്ടി വിട്ടോ !! " . " നിന്നെ പോലെ ഉള്ള ഒരു വലിയ മനുഷ്യനെ കൊണ്ടു വണ്ടി ഓടിക്കാന്‍ എനിക്കു പറ്റില്ല " എന്ന് പറഞ്ഞു ഞാന്‍ അവനെ വണ്ടീന്ന് ഇറക്കി . " ഇനി ശ്യാം കേറിക്കോ . നമ്മള്‍ ഇന്നു ഒരു പോക്ക് പോവും " എന്ന് പറഞ്ഞു ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. അവന്‍ കുറച്ചു പേടിച്ചു നിക്കുവാരുന്നെകിലും ഞാന്‍ അവനെ പിടിച്ചു സ്കുട്ടെരില്‍ കേറ്റി . അങ്ങനെ ഞങ്ങള്‍ ആ മഹാ പേടകത്തില്‍ പതുകെ നീങ്ങി .

ആദ്യം ഒന്നു പരുങ്ങി എങ്കിലും, കുറച്ചു അങ്ങോട്ട് ചെന്നപോഴേക്കും ഞാന്‍ ഉഷാറായി . " ഇത്രയെ ഉള്ളോ കാര്യം .. ഇതിനാ ഞാന്‍ വെറുതെ പേടിച്ചത് " എന്ന് ഞാന്‍ മനസ്സില്‍ എന്നെ തന്നെ ഒന്നു പുച്ഛിച്ചു . കുറച്ചു accelerator ഒക്കെ കൊടുത്തു ജാടക്ക് മുന്നോട്ടു നീങ്ങി .

ഇടക്ക് വച്ചു ഫൈജാസും എബിയും ബൈക്കില്‍ ഞങ്ങളെ ഓവര്‍ടേക്ക് ചെയ്തു അങ്ങ് പോയി . അത് എനിക്ക് ഇഷ്ടപെട്ടില്ല . ഞാന്‍ കുറച്ചു കു‌ടി accelerator കൊടുത്തു . അപ്പോഴാണ്‌ ഇടതു സൈഡിലെ മിററിന് ഒരു ചരിവ് പോലെ എനിക്ക് തോന്നിയത് .

എവിടുന്നോ ഒരു സൌണ്ട് കെട്ട് ഫൈജാസും എബിയും ബൈക്ക് നിര്ത്തി . അവര്‍ നോക്കുമ്പോള്‍ റോഡ് സൈഡില്‍ കൈനടിക് ഹോണ്ട ചരിഞ്ഞു കിടക്കുന്നു . ഞങ്ങളെ കാണുനില്ല . " എടാ എബി വന്നേ , അവന്മാരെ കാണുനില്ല ." അടുത്ത് ഉള്ള ഒരു ചെളികുണ്ടില്‍ നിന്നു ഞാനും ശ്യാമും പതുക്കെ തല പൊക്കി എഴുന്നേറ്റു വന്നു . ഫൈജാസ് ഞങ്ങള്‍ടെ അടുത്ത് വന്നിട്ട് "ചേട്ടന്മാര്‍ എപ്പോ ഈ സ്കൂട്ടെരില്‍ വന്ന 2 പേരെ കണ്ടോ ? " . "എടാ ഇത് ഞങ്ങലാടാ !! " മുഖത്തും കണ്ണിലും ഉള്ള ചെളി ഒരു കൈ വച്ചു തുടച്ചു കൊണ്ടു ഞാന്‍ പറഞ്ഞു . "അയ്യോ ഏത് എന്ത് പറ്റി ? " ഫൈജാസിനു ആകാംഷ ആയി. "ഹി ഹി അത് ഞാന്‍ മിറര്‍ ഒന്നു അഡ്ജസ്റ്റ് ചെയ്തതാ !! "