Monday 29 September 2008

അയ്യോ പോന്നന്ണാ

രായപ്പനും വാസുവും അയല്‍ക്കാര്‍ ആരുന്നു . രായപ്പന്‍ മരങ്ങളെയും ചെടികളെയും അത്യധികം സ്നേഹിച്ചിരുന്നു . രായപ്പന്‍ എല്ലാ ദിവസവും രാവിലെ ഉണര്‍ന്നു തന്ടെ പറമ്പിലെ ചെടികല്‍കും മരങ്ങള്കും എല്ലാം വെള്ളം ഒഴിക്കുമാരുന്നു . ഇതു കണ്ടു വാസുവിന് വലിയ സംശയമായി . വാസു ചിന്ദിച്ചു . " തല്ലേ , യെവന്‍ എന്ദിരിനാനു ഈ മ്യരത്തിന് ഒക്കെ വെള്ളങ്ങള് ഒഴിക്കനത് " . യെവന് വട്ടാനോ ? . എന്ടിരെന്കിലും ആടേ !! " ഇങ്ങനെ മനസ്സില്‍ വിചാരിചെന്കിലും വാസുവിന് ഇതു ഭയങ്കര കൌതുകം ആരുന്നു . രായപ്പന് ഇനി extra പുണ്യം വല്ലതും കിട്ടുവോന്നു വാസുനു doubt ആയി . വാസുവിന് ഇതു പയട്റെനം എന്ന് ഒരു ആഗ്രഹം ഉണ്ടാരുന്നു . പക്ഷെ പുള്ളിടെ പറമ്പില്‍ മരങ്ങള്‍ ഒന്നും ഇല്ല .


അങ്ങനെ ഇരുന്നപ്പോഴാണ് ഒരു ദിവസം രാവിലെ രായപ്പന്‍ വസ്സുണ്ടേ അടുത്ത് വന്നിട് " അപ്പി , ഞാന്‍ തിരുവന്ദോരതു വരെ ഒന്നു പോവാ , കേടാ , ഒരാഴിച്ചകള് കഴിഞേ വരതോല്ല് കേട്ടാ . ഈ ചെടികള്ളകും മ്യരങ്ങല്കും ഒകെ ഇടക്ക് നീ കൊറച്ചു വെള്ളങ്ങല്ല് ഒകെ ഒഴിചെക്കുവാ ? " ഇതു കേട്ടതും വാസുവിന് സന്തോഷമായി . ഈ week - ഇല്‍ ഉള്ള extra പുണ്യം എനിക്ക് തന്നെ എന്ന് മട്ടില്‍ അവന്‍ തുറന്ന മനസോടെ സമ്മതിച്ചു .


അങ്ങനെ പിറ്റെ ദിവസം രാവിലെ മുതല്‍ വാസു മരങ്ങള്കും ചെടികള്‍ക്കും ഒകെ വെള്ളം ഒഴിച്ച് തുടങ്ങി . രായപ്പന്ടെ tank - ഇലെ വെള്ളം അല്ലേ , പുള്ളി അങ്ങ് അര്‍മാദിച്ചു . മരത്തിനു ഒകെ വെള്ളം അടികുന്നതിണ്ടെ കു‌ടെ പുള്ളിയും ഒരു കുപ്പി വാങ്ങി ഇടക്ക് ഇടക്ക് ഒരു entertainment - ഇന് വേണ്ടി വെള്ളം അടിച്ചു . അങ്ങനേ നോക്കിയപ്പൊഴ്ഹനു രായപ്പന്ടെ പറമ്പിലെ ഒരു മാവിണ്ടേ അടുത്ത് ഒരു മരം മാത്രം ഇലകള്‍ ഒന്നും ഇല്ലാതെ ഉണങ്ങി നിക്കുന്നു . അത് കണ്ടപ്പോള്‍ വാസുനു ആകെ വിഷമം ആയി . പുള്ളി half tank വെള്ളം അതിന്റെ മൂട്ടില്‍ ഒഴിച്ചു . ഇതു ഒരു പതിവാകി . Half tank വെള്ളം ആ ഉണങ്ങി നിക്കുന്ന മരത്തിനും , ബാക്കി വെള്ളം മറ്റു മരങ്ങകും . വാസു എത്ര ശ്രമിച്ചിട്ടും ആ മരത്തില്‍ ഒരു പച്ചപ്പും കാണുനില്ല . " ഇനി എന്ദിരു ചെയ്യും , ലവന്‍ വരുമ്ബോ ആകെ കൊഴപങ്ങള് ആവുമല്ലോ " .

അങ്ങനെ അടുത്ത ദിവസം രായപന്‍ എത്തി . പുള്ളി എല്ലാ ചെടികളും നല്ല പച്ചപ്പില്‍ നികുനത് കണ്ടു സന്തോഷിച്ചു . രായപന്‍ തിരിഞ്ഞു മാവിണ്ടേ അടുത്തേക്ക് നോക്കാന് തുടങ്ങിയപ്പോഴെകും വാസു ഓടിവന്നു രായപ്പണ്ടേ കാലേ വീണിട്ട്‌ "ആയോ പോന്നന്ണാ , എല്ലാ മരങ്ങള്കും വെല്ലങ്ങള് ഒഴിച്ചു കേട്ടാ , അദേ ലവന്‍ മാത്രം ഓണങ്ങി പോയി അണ്ണാ . കലിപ്പക്കല്ലേ " രായപന്‍ ഇപ്പൊ തന്നെ ചവിട്ടി കൂട്ടും എന്ന് പേടിച്ചു വാസു കുറച്ചു distance keep ചെയ്തു , ഏത് സമയത്തു വേണമെങ്കിലും ഓടാന്‍ ready ആയി നിന്നു .

രായപ്പന്‍ സുരേഷ് ഗോപി സ്റ്റൈലില്‍ തിരിഞ്ഞിട്ടു " എന്ടിരടെ അപ്പി , മാങ്ങ പറിക്കാന്‍ വച്ചിരുന്നു തോട്ടിടെ മു‌ടില് ഒഴിച്ച് , നീ വെള്ളങ്ങള് എല്ലാം തീര്തല്ലെടെ ?? "






Wednesday 17 September 2008

അനന്തപുരിയിലേക്ക്‌ ഒരു യാത്ര (ഒരു യാത്രാ വിവരണം) .

അതി രാവിലെ കൃത്യം 12.00 മണിക്ക് തന്നെ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി (Sorry . താമസിച്ചു ഉണരുന്നത് കൊണ്ടു 12 മണി എനിക്ക് early morning ആണ് . തെറ്റു ധരിക്കരുത് .) നല്ല തെളിഞ്ഞ അന്തരീക്ഷം . മഴ പെയ്യില്ലാരിക്കും എന്ന് കരുതി ഞാന്‍ കുട എടുത്തില്ല . എങ്കിലും വെയിലില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ ഒരു തൊപ്പി കരുതി . ഒയൂരില്‍ നിന്നും ഏതാണ്ട് 75 km സഞ്ചരിച്ചു കഴിഞാല്‍ നമ്മുടെ ലകഷ്യ സ്ഥാനമായ അനന്തപുരിയില്‍ എത്തും . അവിടെ പോയിട്ട് ഒരു പ്രധാന പെട്ട കാര്യം ഉണ്ട് . അത് വഴിയേ ഞാന്‍ പറയാം .

Bus stop -ഇല്‍ ചെന്നു ഞാന്‍ പാരിപ്പള്ളിക് പോകുന്ന bus നോക്കി നിന്നു . പാരിപ്പള്ളിയില്‍ നിന്നും ഒരു Superfast പിടിച്ചു നേരെ അനന്തപുരിക് പോണം . അധികം ജനത്തിരക്ക് ഒന്നും ഇല്ല . എന്താ ഈ ഓയൂര്‍ നിവാസികള്‍ ഒക്കെ രാവിലേ തന്നെ എവിടെ പോയി എന്ന് ഞാന്‍ ചിന്തിച്ചു . അപ്പോഴാണ് സമയം 12 മണി ആയെന്ന കാര്യം എനിക്ക് ഒര്‍മ വന്നത്. രാവിലെ വയറു നിറച്ചു breakfast കഴിച്ചത്
കൊണ്ടാനോന്നു അറിയില്ല , ഭയങ്കര വിശപ്പ്‌ . എനിക്ക് ഈ വിശപിന്റെ അസുഖം ഉള്ളത് കൊണ്ടു ഇടക്ക് ഇടക്ക് എന്തെങ്കിലും കഴികണം . അത് ഒരു തെറ്റു ആണോ ?? നിങ്ങള്‍ തന്നെ പറ ? തല്‍കാലം ഒരു ചായ കുടിച്ചിടാവാം ബാകി യാത്ര എന്ന് കരുതി ഞാന്‍ ഓയൂര്‍ Bright ഹോട്ടലില്‍ കയറി . " ചേട്ടാ ഒരു strong ചായ പോരട്ടെ " . ചായ കഴിഞ്ഞപോ കണ്ണാടി പെട്ടിയില്‍ ഇരിക്കുന്ന പഴംപൊരി എന്നെ മാടി വിളിക്കുന്നത് പോലെ തോന്നി . ഇങ്ങനെ ഉള്ള സന്ദര്‍ഭങ്ങളില്‍ ആണ് നമ്മള്‍ ആത്മ സമീപനം
പാലികേണ്ടത് . മനസ് എകാഗ്രം ആകി , ചായയുടെ കാശ് കൊടുത്തു അവിടെ നിനും ഞാന്‍ ഇറങ്ങി .

പാരിപ്പള്ളിക്ക് ഉള്ള tansport ബസ്സ് അവിടെ കിടക്കുന്നു . ഞാന്‍ ഓടി അതില്‍ കേറി . 12 മണി ആയതു കൊണ്ടു ബസില്‍ അധികം തിരക്കില്ല . ഞാന്‍ ഏറ്റവും front സീറ്റില്‍ പോയി ഇരുന്നു . ഡ്രൈവര്‍-നോട് എന്തെകിലും മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാമല്ലോ എന്ന് വിചാരിച്ചു ഞാന്‍ ചോദിച്ചു "ചേട്ടാ 12.15 -ഇന് ഇതു പാരിപ്പള്ളിയില്‍ എത്തുവോ ? " ഇതു കേട്ടതും പുള്ളി തിരിഞ്ഞു " ഇതു transport ബസാ , അല്ലാതെ ഫ്ലൈറ്റ് ഒനുമല്ല " .
അതോടെ സംസാരം മതിയാക്കി ഞാന്‍ ഒരു സൈഡില്‍ ഇരുന്നു കാഴ്ചകള്‍ കണ്ടു ആശ്വസിച്ചു . പച്ച പട്ടു വിരിച്ചു നില്ക്കുന്ന പാടങ്ങള്‍ . കളകളം സബ്ദം ഉണ്ടാക്കി ഒഴിക്കുന്ന അരുവികള്‍ . ഇതൊക്കെ എഴുതണം എന്നുണ്ട് .. പക്ഷെ അതൊന്നും ഞാന്‍ കണ്ടില്ല കട്ടോ . അവ്ടെയും ഇവിടെയും ചില പിള്ളരോകെ ഓടി നടക്കുന്നു . പിന്നെ ഉച്ചയായില്ലേ ? .. ആരെയും പുറത്തു ഒന്നും കാണുനില്ല .. എന്ത് ചെയ്യാനാ .

Bus അങ്ങനെ പാരിപ്പള്ളിയില്‍ എത്തി . NH-47 പാരിപ്പള്ളിയില്‍ കു‌ടിയാണ് അനന്തപുരിക് പോകുന്നത് ചീറി പാഞ്ഞു പോകുന്ന ബുസ്കള്‍ . ഒരന്ണത്തില്‍ കേറി പറ്റിയിട്ടു വേണം അന്തപുരിയില്‍ എത്താന്‍ . കൈകാണിച്ചു മടുത്തു . അവസാനം ഒരു ഓര്‍ഡിനറി ബസ്സ് നിറ്ത്തി . സൂപ്പര്‍ ഫാസ്റ്റില്‍ കേറണം എന്ന മോഹവുമായി ചെന്ന് കയറിയത് ഒരു ഓര്‍ഡിനറി ബസില്‍ . ടിക്കറ്റ് എടുക്കാന്‍ പറഞ്ഞപോ , 100 rs എടുത്തു ഒരു വീശങ്ങു വച്ചു കൊടുത്തു .ചില്ലറ ഇല്ലാന്ന് പറഞ്ഞപോ , പിന്നെ അത് ഇങ്ങു വാങ്ങി പോക്കറ്റില്‍ വച്ചിട്ട് 50 rs കൊടുത്തു . അടുത്ത സ്റ്റോപ്പ് കല്ലമ്പലം ആണ് . കല്ലംബലത്തെ കുറിച്ചു പറയുകെയാനെകില്‍ ഒരു നല്ല സ്ഥാലം ആണ്.. ബാക്കി ഒന്നും എനിക്ക് അറിയില്ല കട്ടോ .. അനന്തപുരിയില്‍ ചെന്നിട്ടു വേണം ആ പ്രധാന പെട്ട കാര്യം ചെയ്യാന്‍ . ബെസിണ്ടേ ഇടതു വശത്തായിട്ട് ഒരു സൈഡ് സീറ്റില്‍ ഞാന്‍ ഇടം പിടിച്ചു . പുറത്തേക്ക് നോകി . അവ്ടെയും എവ്ടെയും ആയി തടിച്ചു കു‌ടി നില്‍കുന്ന ജനങ്ങള്‍ . ഇവര്‍ക്ക് ഒക്കെ വീട്ടില്‍ ഒരു പണിയും ഇല്ലേ ? എന്ന് ഞാന്‍ മനസ്സില്‍ ചിന്ദിച്ചു . ഒച്ചിഴയുനത് പോലെ നമ്മുടെ bus NH-47 ഇല്‍ കു‌ടെ നീങ്ങി . രാത്രി അവുംബോഴെകിലും ഇതു അങ്ങ് ചെല്ലുമോ എന്ന് ഡ്രൈവര്‍ -ഇനോട് ചോദിക്കണം എന്ന് എനിക്ക് ഉണ്ടാരുന്നു . എങ്കിലും നേരത്തെ ഉള്ള അനുഭവം കാരണം ..ഞാന്‍ ഒന്നും മിണ്ടീല്ല . സമയം എതാണ്ട് 4 മണി ആയപോ bus ,
പട്ടം സ്റ്റോപ്പില്‍ എത്തി . സിഗ്നല്‍ മുറിച്ചു കടക്കുന്ന ആളുകളെ ഞാന്‍ കുവ്തുകത്തോടെ നോക്കി ഞാന്‍ മനസ്സില്‍ മന്ദ്രിച്ചു " ഇവന്മാര്ക് ഒന്നു പെട്ടന്ന് ക്രോസ് ചെയ്തുടെ , ഞാന്‍ എന്ന് എപ്പോ വീട്ടില്‍ തിരിച്ചു എത്തും ? ". ലകഷ്യ സ്ഥാനം അടുത്ത് വരുനതിടീ ത്രില്ലില്‍ ഞാന്‍ എല്ലാം സഹിച്ചു .

ഒരു 15 മിനിട്ട് കു‌ടി കഴിഞ്ഞപോ ബസ്സ് തമ്പാനൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ എത്തി. വീണ്ടും ലകഷ്യ സ്ഥാനത്തേക്ക് ഉള്ള യാത്ര ഞാന്‍ തുടര്‍ന്നു . വഴിയോരത്തുള്ള പെട്ടികടകള്‍ ഒക്കെ കണ്ടു ഞാന്‍ കിഴകെകൊട്ട ലക്ഷ്യമാകി നടന്നു . ദൂരെ നിന്നു തന്നെ ആ കാഴ്ച ഞാന്‍ കണ്ടു . ലസ്ഖ്യ സ്ഥാനം എത്തുമ്പോഴാണ് , നമ്മുടെ കഷ്ടപാടുകളുടെ ഒക്കെ വില നമ്മല്ക് കിട്ടുനത്‌ . പിന്നെ ഒട്ടും വൈകാതെ ഞാന്‍ നടന്നു . അങ്ങനെ ഞാന്‍ അവിടെത്തി .ആരും കാണാതെ പോക്കറ്റില്‍ ചുരുട്ടി വച്ചിരുന്ന ആ പ്ലാസ്റ്റിക് കു‌ട് അടുതിടു ഞാന്‍ ചുറ്റും നോക്കി. എന്നിട്ട് അടുത്ത് ഇരുന്ന മീന്‍കാരന്‍ ചേട്ടനോട് ചൂടിച്ചു " ഒരു
കിലോ നെയ് മീന് എന്താ വില ? ചേട്ടാ , പെട്ടന്ന് ഒരു കിലോ എങ്ങു എടുത്തോ , താമസിക്കാതെ വീട്ടില്‍ ചെല്ലാന്‍ ഉള്ളതാ " . അനങനെ പ്രീയ സുഹുര്തുക്കലെ ..ഞാന്‍ എന്റെ മിഷന്‍ complete ചെയ്തു .

Monday 15 September 2008

സുന്ദര്കിക്ക് പൊട്ടു തൊടീല്‍

ഓയൂര്‍ ഒരു സിറ്റി ആവുന്നതിനു മുപെ ഉള്ള ഒരു കഥ . ഓയൂര്‍ എന്ന മനോഹരമായ
ഗ്രാമം (ടും ടു ടും ടു ടുട്ടു ടും ടു ടും ടു ടുട്ടു ) . ഞാന്‍ സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ഉള്ള ഒരു ഓണ കാലം . അന്നൊക്കെ സ്കൂള്‍ അടച്ചു കഴിഞാ പിന്നെ 10 ദിവസം ഒരു പണിയും ഇല്ലാ . മറ്റുള്ളവര്‍ക്ക് പണി ഉണ്ടാക്കല്‍ തന്നെ നമ്മടെ പണി . വീടിനു അടുത്ത് ഉള്ള കുറച്ചു പിള്ളേര് സെറ്റുമായി അവിടെയും ഇവടെയും , വല്ലോര്ടെയും പറംബില്‍ ഒകെ കേറി തുള്ളി ചാടി നടക്കും . ഇടക്ക് "എടാ ടോണി "എന്ന് bass ഇട്ട ഒരു സൌണ്ടില്‍ വിളി വരും . അപ്പൊ വീട്ടില്‍ present (അല്ലെന്കി അചാച്ചണ്ടേ അടി parcel) .
അവധി തുടങ്ങിയാ പിന്നെ രാവിലേ അത്തം ഇടണം എന്ന idea ഉദിക്കും . അവിടെയും ഇവിടെയും കേറി ഉള്ള പൂവും , ഇലയും ഒകെ കൊണ്ടു വന്നു കഴിയുമ്പോ ആ mood അങ്ങ് പോവും . പിന്നെ അത്തം ഇടാന്‍ മടിയാ . എങ്കിലും ഒരു stylinu എന്തെങ്കിലും ഒകെ കാട്ടി കൂട്ടി ഒരു അത്ത KOLAM ആക്കി വച്ചിട്ടു സ്ഥലം വിടും .

അങ്ങനേ ഇരികുമ്പോ ഉത്രാടം ദിവസം വന്നു . ഒയുരില്‍ അന്നോകെ Club- കല്‍ സന്ഘടിപ്പിക്കുന്ന ഓണക്കാല മത്സരങ്ങള്‍ കാണും . ഇതൊകെ അടുത്ത് ഉള്ള ഒരു കവലയിലാണ് നടക്കുനതു . എങ്ങനെ എങ്കിലും അത് കാണാന്‍ പോണം എന്ന് ഒരു ആഗ്രഹം . അചാച്ചനോട് ചോദിക്കാന്‍ ആണെന്കി പേടി . എങ്കിലും ഉള്ള ധ്യ്ര്യം സംഭരിച്ച് പമ്മി പമ്മി അചാച്ചണ്ടേ അടുത്ത് ചെന്നു . അച്ചാച്ചന്‍ ഒരു ന്യൂസ് പേപ്പര്‍ ഒകെ നിവര്‍ത്തി പിടിച്ചു ചാര് കസേരയില്‍ മലന്നു കിടകുവാ . ഞാന്‍ പതുകെ വിളിച്ചു "അചാച്ചാ , അചാച്ചാ " ഉടനെ reply "എന്താടാ ?? വല്ല കള്ളത്തരവും ഒപ്പിക്കാന്‍ ഉള്ള പുരപാടാണോ ?" അപ്പൊ ഞാന്‍ , "അചാച്ചാ ,
നമ്മടെ കവലയില്‍ ഉള്ള കടയില്‍ സാധനം വലല്തും വാങ്ങിക്കാന്‍ ഉണ്ടോ ?? , വേനോന്കി ഞാന്‍ പോയി വാങ്ങിച്ചോണ്ട് വരാം " അച്ചാച്ചന്‍ : "ഒന്നും ഇല്ലാ , എല്ലാം ഇന്നലെ തന്നെ വാങ്ങിച്ചു " . ഈ പണി നടകില്ല എന്ന് മനസിലാകി ഞാന്‍ ഒന്നും മിണ്ടാതെ പതുകെ അടുത്ത roomil ചെന്നു . അപ്പൊ ചേച്ചി അവിടെ എന്തോ വായിച്ചു കൊണ്ടു ഇരിക്കുന്നു . അത് കാണുമ്പോഴാ എനിക്ക് ദേഷ്യം വരുനത്‌ . എല്ലാര്ക്കും ഒരു വായന . അല്ലെന്കി ഇതൊക്കെ വായിച്ചു കൂട്ടിടു എന്ത് ചെയ്യാനാ . ഈ പുസ്തകങ്ങള്‍ അല്ലെന്കിലെ എനികു allergiyaa . മനുഷ്യന്ടെ വിലപെട്ട സമയം അല്ലേ ഇന്ന്ങനെ നഷ്ടപെടുനത് ? എന്തായാലും വെറുതേ അവിടെ വേറെ ചെന്നതല്ലേ ,, ചേച്ചിക്ക് രണ്ടു ഇടി കൊടുതെകാം എന്ന് കരുതി , ഞാന്‍ പോയി രണ്ടു ഇടി . പറഞ്ഞു തീര്നില്ല് ..ദേ വരുന്നു ചേച്ചിടെ കയ്യിനു അതിലും തകരപന്‍ സാധനം . പിന്നെ അവിടെ നിക്കാതെ ഞാന്‍ ഒരു മുങ്ങല്‍ മുങ്ങി.


എങ്ങനെ എങ്കിലും കവലയില്‍ എത്തി ഓണ പരിപാടി കാണണം . അതാണ് മനസ്സില്‍ . അല്ലെങ്കിലും എന്നെ പോലെ sports man spirit ഉള്ള ആരും ഇല്ല വീട്ടില്‍ . ഞാന്‍ ഒന്നും നോക്കിയില്ല ..പറംബില്‍ കൂടി ചാടി കവലയിലോട്ടു ഒരു ഓട്ടം അങ്ങ് വച്ചു കൊടുത്തു . അവിടെ ചെന്നപോ ഉറിയടി നടകുവാ . അതില്‍ കേറി പേര് കൊടുത്തു ഒരു കൈ നോകിയലോ എന്ന് ഞാന്‍ വിചാരിച്ചു . അല്ലെന്കി വേണ്ടാ ഈ ഉറി ഒകെ ഞാന്‍ അടിച്ച് പൊട്ടിച്ചാ പിന്നെ എന്നെകാലും height ഉള്ളവര്ക് ഒകെ ഒരു നാന്കേട്‌ ആരികും . എന്കി പിന്നെ അത് വേണ്ടാനു വിചാരിച്ചു . അപ്പോഴാണ് "സുന്ദരിക്ക് പൊട്ടു തൊടീല്‍ " അടുത്ത item . ഹൊ ഏതെങ്കിലും സുന്ദരിക്ക് ഒരു പൊട്ടു കുത്താന്‍ ഉള്ള chance കിട്ടും എന്ന് കരുതി അതിന് പേരു കൊടുത്തു . അങ്ങനെ മത്സരിക്കാന്‍ ആദ്യം വിളിച്ചത് എന്ടെ പേരു . നൂക്കിയപോ ISWARYA RAI -ടെ ഒരു പടം . അതിലാണ് പൊട്ടു കുറെണ്ടത് . പടം എന്കി പടം . ഇന്നു പൊട്ടു കുത്തിട്ടു തന്നെ ബാകി കാര്യം .അപ്പൊ ഒരു ചേട്ടന്‍ വന്നു എന്റെ കണ്ണ് കെട്ടി . ആകെ കുട്ടാകുട്ടിരുട്ടു. പിന്നെ ആ ചേട്ടന്‍ തന്നെ , എന്റെ കൈയില്‍ കുറച്ചു കുന്കുമം വച്ചു തന്നിട്ട് എന്നെ ഒരു കറക്കു . എനിടു പറഞു , ഇനി പോയി പൊട്ടു കുത്തികൊള്ളന്‍ . കറക്കം കഴിജപോഴെകും എന്റെ complete പിടിയും തെറ്റി . ISWARYA RAI പോയിട്ട് എന്റെ നെട്ടിക് പോലും പൊട്ടു കുത്താന്‍ പറ്റാത്ത അവസ്ഥ . എങ്കിലും പേരു കൊടുത്തു പോയിലേ ?? നേരെ അങ്ങ് നടന്നു .. കുറച്ചു നടന്പ്പോ , അര്രോ Micil വിളിച്ചു പറയുന്നത് കേള്‍കാം , "എല്ലാരും ഒന്നു കൈ അടിച്ച് പ്രോത്സതിപിച്ചേ " . അപ്പൊ ക്‌ുട്ട കൈയടി ..ഞാന്‍ സ്പീഡില്‍ ഒരു നടത്തം നടന്നു . കുറച്ചു കഴിഞ്ഞപോ കയ്യടി നിന്നു . ഇനി സുന്ദരിടെ പടം എത്തി കാണുമാരിക്കും എന്ന് വിചാരിച്ചു ഞാന്‍ ഒന്നു നിന്നു . പിന്നെ ആരുടെയും ഒരു അനകവും ഇല്ല . ഞാന്‍ ഒന്നും നോക്കീല്ല . ഒറ്റ കുത്ത് . അത് കഴിഞതും "ആയ്യോഓഓഓ " അന്ന് ഒരു നിലവിളി . ഞാന്‍ പെട്ടാണ് കന്നിണ്ടേ കെട്ട് അഴിച്ചപോഴല്ലേ , അവിടെ postil ചാരി നിന്ന ഒരു ചേട്ടന്ടെ കണ്ണില്‍ . കണ്ണ് ആകെ ചുവന്നു കലങ്ങി . പിന്നെ എന്ത് ചെയ്യാന ഇടി കൊല്ലുനതിനു മുന്പേ ഞാന്‍ ന്റെ നു‌രില്‍ ഒറ്റ ഓട്ടം . അല്ലരുനെകില്‍ നല്ല പോലെ ഓണ സദ്യയും കിട്ടിയേനെ .

ബോംബ് ബ്ലാസ്റ്റ്

Bangalore മഹാ നഗരത്തെ നടുക്കിയ സ്ഫോടന പരംബര നടന്നതിനടെ അടുത്ത ദിവസം . Bomb അവിടെയും ഇവിടെയും ഒക്കെ പോട്ടിയെന്കിലും ആര്‍കും ഒരു mind ഇല്ലാത്ത പോലെയാ . വഴിയോരങ്ങളില്‍ വീണ്ടും കനത്ത ജനത്തിരക്ക് . എന്ത് bomb വന്നാലും വക വക്കാത്ത രീതിയില്‍ ആണ് ഇവിടുത്തെ IT companyകല്‍ . Bomb ഒക്കെ പോട്ടിയതലേ , കേരളതില്‍ അരുനെന്കില്‍ ഒരു ആഴിച്ച എങ്കിലും വീട്ടില്‍ ഇരുന്നു
rest എടുക്കാമായിരുന്നു . ഹാ എന്ത് ചെയ്യാനാ ഈ bangalore ഇനി എന്നാ കേരളത്തെ പോലെ ഒന്നു മാറുന്നത് . നമ്മടെ അച്ച്ച്ചുമാമയുറെ കുറച്ചു ആളുകളെ എങ്ങോടു ഇറകുമതി ചെയ്യണം .


ഓഫീസില്‍ പോവാതെ ഒന്നു മുങ്ങാന്‍ പറ്റില്ല . എന്ത് ചെയ്യാനാ , എന്നത്തെയും പോലെ രാവിലെ 8 മണിക് ഉറകം ഉണര്‍ന്നു . ഒറക്കം ത്‌ുങ്ങി ആനെകിലും പ്രഭാത കര്‍മങ്ങള്‍ എല്ലാം കഴിഞു . അപ്പോഴാ , "Food വന്നു " എന്ന് ഒരു വിളി കേട്ടത് . അത് കേള്‍കുമ്പോള്‍ , യെത്ര ഉറകടിലാനെന്കിലും എല്ലാവരും ഉഷാരവും . അങ്ങനെ breakfast ഒക്കെ കഴിഞപോ സമയം 9.15 . ഇനി എപ്പോ ആ traficinde ഒക്കെ ഇടക്കുകുടെ bike നിരക്കി നിരക്കി ഓടിച്ചു എപോഴാണോ officil എത്തുന്നത് എന്ന് ഒരു പിടിയും എല്ലാ . എന്തായാലും പോവാതെ പറ്റില്ലാലോ ? 10.30 - നു എങ്കിലും ഓഫീസില്‍ എത്തണം . ചുറ്റും നോക്കിയിട്ടു Babumone അവിടെ എങ്ങും
കാണുനില്ല . ഞങ്ങള്‍ ഒരുമിച്ചാണ് ഓഫീസില്‍ പോണത് . ഇടക്ക് ഒക്കെ bike അവനും ഓടിക്കും . അവന്‍ bike ഓടിച്ചാല്‍ നല്ല ഐഎശ്വര്യമാ . ഒന്നുകില്‍ Police പിടിക്കും . അല്ലെന്കി എവിടേ എങ്കിലും punchur , തട്ടല്‍ , മുട്ടല്‍ etc. ഒക്കെ ഉണ്ടാകും .അവന്‍ തന്നെ അതിനു കാശും മുടക്കും . അത് കൊണ്ടു പുള്ളി എപ്പോ bike ഓടിക്കല്‍ നിറ്ത്തി . പുറകിലത്തെ സീറ്റില്‍ ഇരുന്നു യാത്റ ചെയുനത സുഖം എന്നാണ് എപ്പോ അവന്‍ പറയുന്നത് .

എന്തായാലും ഇപ്പോ ഞാന്‍ തന്നെ fulltime driver. "ഒന്നു പെട്ടാണ് വരാമോ " എന്ന് ഞാന്‍ അലറി . അവന്‍ എവ്ടിടുണോ ID TAG ഒക്കെ തപ്പി എടുത്തു കഴുതില്‍ ഇട്ട് ഓടിവന്നു ഒരു dialog "അല്ലെങ്കിലും ഡെയിലി നീയാ താമസികുനത് " . ഒനും പറയാതെ എന്റെ വികാരങ്ങളെ കടിച്ചു പിടിച്ചു ഞാന്‍ car porchileku ഓടി
bike ഇറക്കി . ചില CEO മാര്‍ ഒക്കെ caril കേറി ഇരിക്കുനത് പോലെ , Babumon stylil ബികിണ്ടേ ബാക്കില്‍ കേറി എരുന്നിടു "ഇനി വണ്ടി പോടേ " . തിരിഞ്ഞു നോകി ഒന്നു കന്നുരുട്ടിടു ഞാന്‍ bike സ്റ്റാര്‍ട്ട് ചെയ്തു .

ഈ ഒടുക്കത്തെ trafic . മനുഷ്യന് വണ്ടി ഓടിക്കാന്‍ ഉള്ള intrest നഷ്ടപെടും , എന്നൊക്കെ തെറി പറഞ്ഞു , വണ്ടികളുടെ ഇടയില്‍‌ുടെ ബ്യൈകുമായ് ഞങ്ങള്‍ നീങ്ങി . എല്ലാ traficilum മിനിമം 10 min പോക്കാ . മെയിന്‍ റോഡില്‍ കൂടെ പോയാല്‍ trafic ഭയങ്കര കു‌ടുതാലാ . ഇന്നലെ Bomb പോട്ടിയെന്കില്‍ എന്താ , traficinu ഒരു കുറവും ഇല്ല . എന്തോകെ പറഞ്ഞാലും എനിക്കും babumonum കുറച്ചു
പേടി ഉണ്ടാര്യിരുന്നു . ഇന്നലെ പൊട്ടാതെ കിടന്ന Bombkal വല്ലതും എന്യും കാണുമോ ആവോ ? .


ഊട് വഴിയില്‍ കൂടെ ഒക്കെ കേറി പോയാല്‍ traficinu രെക്ഷ പെടാം . അങ്ങനെ ഞാന്‍ ഒരു pocket റോഡില്‍ കൂടെ കേറി . ആ റൂട്ടില്‍ ഒരു railway cross ഉണ്ട് . ചെറിയ വണ്ടികള്‍ക്ക് ഒക്കെ സുഘമായി പോകാന്‍ പറ്റിയ road a ആണ് . എങ്കിലും ഈ lorry കാരന്മാരുടെ കാര്യം കൊണ്ടാണ് പ്രോബ്ലം . ബൈക്ക് കാര്‍ക്ക് പോലും കേറാന്‍ പറ്റാത്ത റോഡില്‍ കു‌ടി അവന്മാര്‍ പാണ്ടി ലോറി കേറ്റും . ഏവന്മാരേ കൊണ്ടു വലിയ ശല്യം ആണ് . railway crossil ചെന്നപോ , gate അടഞ്ഞു കിടക്കുന്നു . ഇവിടെ bomb വല്ലതും കനുവോടാ എന്ന്
Babumon എന്നോട് . "ഏയ് എവിടേ എന്ത് bomb ", അന്ന് പറഞെങ്കിലും ഞാന്‍ ചുറ്റും ഒന്നു നോകി . പറഞ്ഞു തീര്‍നില്ല "ടോഓഓഓഓഓഓ !! " എന്നോര്രു പൊട്ടല്‍ . കണ്ണടച്ച് തുറകുന്നതിനു മുന്‍പെ .. Babumonde നിലവിളി , ബൈക്കില്‍ ഇരുന്ന Babumon "Bombeeeeeee " എന്ന് വിളിച്ചോണ്ട് ഒരു ഓട്ടം . ഇത് കെട്ട് പേടിച്ചു ഞാനും bike ഒക്കെ കളഞ്ഞിടു ഓടാന്‍ തുടങ്ങി . അടുത്ത് ഉണ്ടാരുന്നു bike
കാര്‍ ഒക്കെ ചിരിയൂടെ ചിരി . അപ്പോഴല്ലേ സംഭവം . മുമ്പില്‍ ഉണ്ടാരുന Lorry ടെ ട്യ്രെ ഫുള്‍ punchur ആയി ഒരു ഇരുമ്പ് കുറ്റിയില്‍ കേറി നികുന്നു . ഹൂ ഈ റോഡില്‍ ഒക്കെ ഇരുമ്പ് കമ്പി കൊണ്ടു വച്ചവന്മ്രെ കയില്‍ കിട്ട്യാല്‍ ഉണ്ടാലോ !!!!!!! bomb പോട്ടളിണ്ടേ ആഘാതത്തില്‍ ഓടിയ babumone ഒരുവിധത്തില്‍ bikil കേറ്റി ,
പെടികറെ ഞങ്ങള്‍ ഓഫീസിലെക് പോയി .