Thursday 20 November 2008

ഒരു അവധിക്കാല യാത്ര

കോളേജില്‍ പഠിച്ചിരുന്ന കാലത്തു , സെമസ്റ്റര്‍ ബ്രേക്കിന് 2 ആഴ്ച അവധി കിട്ടുമ്പോഴാണ് നാട്ടില്‍ വരുനത്‌ . നോര്‍ത്ത് ഇന്ത്യയിലെ ചൂടിലും തണുപ്പിലും ജീവിച്ചു മടുത്തു നാട്ടില്‍ വരുമ്പോള്‍ മനസ്സില്‍ ആകെ ഒരു ചിന്തയെ ഉള്ളു . ഈ അവധി അടിച്ച് പൊളിക്കണം .2 ആഴ്ച അങ്ങനെ ഇങ്ങനെ ഒക്കെ തീരും .. പിന്നെ തിരിച്ചു പോകുമ്പോ ആകെ ഒരു വിഷമമാരികും . വിചാരിച്ച പോലെ അടിച്ച് പൊളിക്കാന്‍ ഒന്നും പറ്റിയില്ലല്ലോ ?? ആ സാരമില്ല അടുത്ത അവധിക്കാവാം എന്ന് കരുതി സമാധാനിക്കും .



അങ്ങനെ കാത്തിരുന്നു ഡിസംബറില്‍ ഉള്ള ഒരു സെമസ്റ്റര്‍ ബ്രേക്ക് വന്നു . ഈപ്രാവിശം എങ്കിലും അവധി അടിച്ചുപോളിക്കണം എന്ന ചിന്ദയുമായി നാട്ടില്‍ എത്തി . ഒന്നുരണ്ടു ദിവസം വീട്ടില്‍ ഒക്കെ ഇരുന്നു സമയം കളഞ്ഞു . "ഇന്നു മുതല്‍ എന്തെങ്കിലും പരിപാടി ആസുത്രണം ചെയ്യണം . അല്ലെന്കി ഈ അവധിയും പോക്കാ എന്ന് വിചാരിച്ചു ഇരുന്നപ്പോഴാണ് ശ്യാമിന്റെ ഫോണ്‍ വന്നത് . " എടാ നമ്മക്ക് ഫൈജാസിന്റെ വീട്ടില്‍ ഒക്കെ ഒരു സര്കീട്ടു നടത്തിയാലോ ?" . രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന മട്ടില്‍ .. കേട്ട പാതി കേക്കാത്ത പാതി ഞാന്‍ റെഡി പറഞ്ഞു .



അങ്ങനെ കയ്യില്‍ ഉള്ള കാശ് ഒക്കെ നുള്ളിപ്പറക്കി . പിന്നെ അവിടെനിന്നും ഇവിടെനിന്നും ഒക്കെ കിട്ടുന്ന കൈമടക്കുകള്‍ ഒക്കെ സമാഹരിച്ചു , ഞാനും എബിയും ശ്യാമും യാത്ര തുടങ്ങി . പെരുമ്പാവൂര്‍ വരെ പോണം . അങ്ങനെ രാവിലെ കൊല്ലത്ത് നിന്നും വണ്ടി കേറി . ഏതാണ്ട് ഉച്ച ഉച്ചര ഉചേമുക്കാല് ആയപോഴെകും പെരുമ്പാവൂര്‍ എത്തി .



അടുത്ത ദിവസം എവിടെയെങ്കിലും കറങ്ങാന്‍ പോണം . അപ്പോഴാണ് വീഗാലണ്ടില്‍ പോവാന്‍ ഉള്ള പ്ലാന്‍ ഉദിച്ചത് . ഞങ്ങള്‍ നോര്‍ത്ത് ഇന്ത്യയില്‍ ഒക്കെ പടിക്കുന്നവരല്ലേ ? .. നാട്ടില്‍ വരുമ്പോ വീഗാലാന്റ് ഒക്കെ ഒന്നു സന്ദര്‍ശിച്ചില്ലെങ്കില്‍ അവര്‍ എന്ത് വിചാരിക്കും ? "എങ്കില്‍ ശെരി നാളെ വീഗാലാന്റ് തന്നെ . fixed !! ". ഞാന്‍ പറഞ്ഞു . വീഗാലാന്റില്‍ ബസില്‍ പോണമെങ്കില്‍ കുറച്ചു ദുരം കു‌ടുതല്‍ ആണ് . അല്ലാതെ എന്താ വഴി എന്ന് ആലോചിച്ചപോള്‍ ഫൈജാസ് 2 ബൈക്ക് സന്ഘടിപ്പിക്കാം എന്ന് പറഞ്ഞതു . അങ്ങനെ ഒരു വിധത്തില്‍ ബൈക്ക് ഒപ്പിച്ചുകൊണ്ട് ഫൈജാസ് എത്തി . ജാടക്ക് ബൈക്കില്‍ ഒക്കെ കേറി ഇരുന്നു രണ്ടു ഹോണ്‍ ഒക്കെ അടിച്ചു . എന്നിട്ട് ഞാന്‍ ശ്യാമിനോട് പറഞ്ഞു . " എടാ എനിക്ക് ഓടിക്കാന്‍ ഒരു മൂഡ് ഇല്ല . നീ ഓടിച്ചോ !! " അവന്‍ ഉടനെ : " വേണ്ട നീ ഓടിച്ചോ , എനിക്കും ഒരു മൂഡ് ഇല്ല . !!" " നീ തന്നെ ഓടിച്ചാ മതി ." ഞാന്‍ വിട്ടുകൊടുത്തില്ല . ഇതു തുടര്ന്നപ്പോ ഫൈജാസ് ഇടപെട്ടു .



ആരെങ്കിലും ഒന്നു ഓടിക്കുന്നോ ?" ഫൈജാസ് ചൂടായി .. " ഹി ഹി !! എനിക്ക് gear ഇല്ലാത്ത വണ്ടിയേ ഓടിക്കാന്‍ അറിയൂ !! " ഞാന്‍ ഒന്നു ചമ്മി . ശ്യാം പതുക്കെ " എനിക്കും അതെ !! " . "എങ്കില്‍ ഞാന്‍ ഒരു കൈനടിക് ഹോണ്ട സന്ഘടിപ്പിക്കാന്‍ നോക്കാം പറഞ്ഞു ഫൈജാസ് പോയി . കുറച്ചു കഴിഞ്ഞു അവന്‍ ഒരു കൈനടിക് ഹോണ്ടയുമായി എത്തി .



അത് കണ്ടപ്പോള്‍ ഞാന്‍ ചാടി വീണു . " ഹും !! നമ്മളോടാ കളി . ഇന്നു ഇതു ഓടിച്ചിട്ട് തന്നെ ബാക്കി കാര്യം ". എബി ചാടി പുറകിലും കേറി ഇരുന്നിട്ട് പറഞ്ഞു " എന്ന വണ്ടി വിട്ടോ !! " . " നിന്നെ പോലെ ഉള്ള ഒരു വലിയ മനുഷ്യനെ കൊണ്ടു വണ്ടി ഓടിക്കാന്‍ എനിക്കു പറ്റില്ല " എന്ന് പറഞ്ഞു ഞാന്‍ അവനെ വണ്ടീന്ന് ഇറക്കി . " ഇനി ശ്യാം കേറിക്കോ . നമ്മള്‍ ഇന്നു ഒരു പോക്ക് പോവും " എന്ന് പറഞ്ഞു ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. അവന്‍ കുറച്ചു പേടിച്ചു നിക്കുവാരുന്നെകിലും ഞാന്‍ അവനെ പിടിച്ചു സ്കുട്ടെരില്‍ കേറ്റി . അങ്ങനെ ഞങ്ങള്‍ ആ മഹാ പേടകത്തില്‍ പതുകെ നീങ്ങി .

ആദ്യം ഒന്നു പരുങ്ങി എങ്കിലും, കുറച്ചു അങ്ങോട്ട് ചെന്നപോഴേക്കും ഞാന്‍ ഉഷാറായി . " ഇത്രയെ ഉള്ളോ കാര്യം .. ഇതിനാ ഞാന്‍ വെറുതെ പേടിച്ചത് " എന്ന് ഞാന്‍ മനസ്സില്‍ എന്നെ തന്നെ ഒന്നു പുച്ഛിച്ചു . കുറച്ചു accelerator ഒക്കെ കൊടുത്തു ജാടക്ക് മുന്നോട്ടു നീങ്ങി .

ഇടക്ക് വച്ചു ഫൈജാസും എബിയും ബൈക്കില്‍ ഞങ്ങളെ ഓവര്‍ടേക്ക് ചെയ്തു അങ്ങ് പോയി . അത് എനിക്ക് ഇഷ്ടപെട്ടില്ല . ഞാന്‍ കുറച്ചു കു‌ടി accelerator കൊടുത്തു . അപ്പോഴാണ്‌ ഇടതു സൈഡിലെ മിററിന് ഒരു ചരിവ് പോലെ എനിക്ക് തോന്നിയത് .

എവിടുന്നോ ഒരു സൌണ്ട് കെട്ട് ഫൈജാസും എബിയും ബൈക്ക് നിര്ത്തി . അവര്‍ നോക്കുമ്പോള്‍ റോഡ് സൈഡില്‍ കൈനടിക് ഹോണ്ട ചരിഞ്ഞു കിടക്കുന്നു . ഞങ്ങളെ കാണുനില്ല . " എടാ എബി വന്നേ , അവന്മാരെ കാണുനില്ല ." അടുത്ത് ഉള്ള ഒരു ചെളികുണ്ടില്‍ നിന്നു ഞാനും ശ്യാമും പതുക്കെ തല പൊക്കി എഴുന്നേറ്റു വന്നു . ഫൈജാസ് ഞങ്ങള്‍ടെ അടുത്ത് വന്നിട്ട് "ചേട്ടന്മാര്‍ എപ്പോ ഈ സ്കൂട്ടെരില്‍ വന്ന 2 പേരെ കണ്ടോ ? " . "എടാ ഇത് ഞങ്ങലാടാ !! " മുഖത്തും കണ്ണിലും ഉള്ള ചെളി ഒരു കൈ വച്ചു തുടച്ചു കൊണ്ടു ഞാന്‍ പറഞ്ഞു . "അയ്യോ ഏത് എന്ത് പറ്റി ? " ഫൈജാസിനു ആകാംഷ ആയി. "ഹി ഹി അത് ഞാന്‍ മിറര്‍ ഒന്നു അഡ്ജസ്റ്റ് ചെയ്തതാ !! "

Thursday 13 November 2008

ആഗോള സാമ്പത്തിക മാന്ദ്യം

രാവിലെ 7 മണിക്ക് ഒരു അട്ടഹാസം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് . "അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യത്തിനു കാരണം ബുഷ് ആണെന്ന് ..ഒന്നു പോടാ .. നീ ആരാടാ അത് പറയാന്‍ !! " ശ്യാം മോന്‍ ടിന്റ്ടു മോനോടനു അലറിയത് . " നിനക് അറിയാമോ .. കഴിഞ്ഞ പ്രാവിശം നടന്ന ഉചകോടിയില് ബുഷ് എടുത്ത തീരുമാനങ്ങലാ ഇതിനു കാരണം .. നീ ചുമ്മാ അറിഞ്ഞുടാത്ത കാര്യത്തെ കുറിച്ചു സംസാരിക്കാതെ ." ടിന്റ്ടു മോന്‍ തിരിച്ചു അടിച്ച് . "ഈ ആഗോള സാമ്പത്തിക മാന്ദ്യം എന്ന് വച്ചാ എന്താണെന്ന നിന്ടെ വിചാരം " ശ്യാം മോന്‍ വീണ്ടും പോയിന്റ് അടിച്ച് . തലയില്‍ പോതപപും മൂടി എവിടെയോ കിടന്ന ശ്രീകുട്ടന്‍ തലയും ചൊറിഞ്ഞ് എണീറ്റ് വന്നു .. " ഇവന്മാര് രാവിലെ ഏത് ഗോളത്തെ കുറിച്ചാ ഈ സംസാരികുനത് ? ഉറങ്ങാനും സമ്മതിക്കില്ല . Bloody nonsense ".

"സ്റ്റോക്ക് എക്ഷ്ചെന്ഗിലെ ഇടിവിനു കാരണവും അത് തന്നെയാ !! ബുഷിന്ടെ തീരുമാനങ്ങള്‍ കൊണ്ടു തന്നെയാ .. " ഇതു കേട്ടതും കൂപാകുലനായി ശ്യാം മോന്‍ ചാടി എണീറ്റ് " നിനക്ക് പറഞ്ഞാ മനസ്സിലാവില്ലേ ?? " എന്ന് പറഞ്ഞു ടിന്റ്ടു മോന്ടെ മുഖത്ത് ഒരു തള്ള് . ടിന്റ്ടു മോന്‍ ദെ കിടക്കുന്നു തറയില്‍ . " ഹും !! ഞാന്‍ എന്താടാ നിന്ടെ അടിമയനോടാ ??" ടിന്റ്ടു മോന്‍ അലറി . എന്തായാലും പറഞ്ഞു തീര്‍ന്നപ്പോഴേക്കും ആരോ കാല്ലിംഗ് ബെല്‍ അടിക്കുന്നത് കേട്ടു .. ഉറക്ക പായില്‍ നിന്നും അതാ ബാബുമോന്‍ പറന്നെത്തി .. കണ്ണ് തുറക്കാന്‍ വയ്യെകിലും ..കതകു തുറന്നു .. ടിഫിന്‍ ബോക്സ് വാങ്ങിച്ചു വച്ചു കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് പിടി കിട്ടിയത് ബ്രേക്ഫാസ്റ്റ് ആണ് വന്നത് എന്ന് .

ഇതെല്ലാം കേട്ട്‌ നിന്ന കൊച്ചേട്ടന്‍ എവിടുന്നോ വന്നു " എടാ ശരിക്കും ഈ അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം ലോകം മൊത്തം ബാധിച്ചിട്ടുണ്ട് . ഇന്ത്യയില്‍ തന്നെ US പ്രോജക്ടുകള്‍ ഉള്ള കമ്പനികള്‍ ഒക്കെ എമ്പ്ലോയീസിനേ പിരിച്ചു വിടുന്നത് കേട്ടില്ലെ ? " അത് വഴി VH1 ചാനല്‍ വച്ചു കുറച്ചു ഹിപ്-പോപ്പ് സോഗ് കേക്കാം എന്ന് വിചാരിച്ചു വന്ന ജോബിസാര്‍ ഇതു കേട്ട്‌ ഞെട്ടി ." എന്ത് അമേരികയില്‍ സാമ്പത്തിക മന്ദ്യമോ ?? ഇനി ഇപ്പോ അത് ഹോളി വുടിനെ ബാധിച്ചാല്‍ HBO യും AXN നും ഒക്കെ പുതിയ ഇംഗ്ലീഷ് സിനിമകള്‍ ഒന്നും വരില്ലലോ ? " എന്ന് പറഞ്ഞു ജോബിസാര്‍ ആകെ ദുഖിതനായി . " അവന്ടെ ഒരു HBO , ആദ്യം ജോലി പോവാതെ ഇരിക്കാന്‍ എല്ലാവരും പ്രാര്ധിച്ചോ !! " ഇടക്ക് ഞാന്‍ തള്ളി കേറി ഒരു ഉപദേശം കൊടുത്തു .

ഇടി കൊണ്ടു തറയില്‍ വീണ ടിന്റ്ടു മോന്‍ ഉടനേ : " ഞാന്‍ എന്ന് നെറ്റില്‍ സേര്ച്ച് ചെയ്തോണ്ട് വരുമ്പോഴും നീ ഇതു തന്നെ പറയണം. " ശ്യാം മോനേ ഉന്നം വച്ചായിരുന്നു അത് . "ആ പറയും !! ഇനിയും പറയും !!.. എനിക്ക് ഇഷ്ടമുള്ളത് ഒക്കെ പറയും .. നീ പോടാ " ശ്യാം വീണ്ടും വിട്ടു കൊടുക്കാതെ പറഞ്ഞു .

"എടാ സാമ്പത്തിക മാന്ദ്യം മാത്രം അല്ല .. ഫുടിനും മാന്ദ്യമാണ് !! ഇന്നു ഒരു ഇഡലി കുറവാണ് .. ഇനി ഞാന്‍ കഴിച്ചതാണെന്ന് നീയോനും പറയാതെ ഇരിക്കാന്‍ വേണ്ടിയാ ഇപ്പോ പറഞ്ഞതു ." ബാബുമോന്‍ അവിടെ ഇരുന്നു ഇഡലി കഴിക്കുന്നതിനു ഇടക്ക് അടിച്ചു വിട്ടു . " ഓ ഹോ അപ്പൊ നീ ഇന്നും ഒരു ഇഡലി കുടുതല്‍ അകത്താക്കിയോ ?? " ശ്രീകുട്ടന്‍ ചാടി വീണു ചോദിച്ചു ." ഒന്നു പോടാ ഇന്നു ഇഡലി കുറവാ ." ബാബുമോന്‍ കഴിപ്പില്‍ ശ്രദ്ധ വിടാതെ പറഞ്ഞു .

"എന്തൊക്കെ ആയാലും ആകെ പ്രശ്നങ്ങളാ. നാട്ടില്‍ കുറച്ചു റബ്ബര്‍ ഒക്കെ നട്ടു പിടിപ്പിക്കണം . അല്ലെങ്കില്‍ ജോലി പോയാ എങ്ങനെ ജീവിക്കും ." ഞാന്‍ എല്ലാരോടുമായി പറഞ്ഞു . ഇടക്ക് സുന്ദരന്‍ ഓടി വന്നു : " എടാ ഇന്നലെ ഞാന്‍ 3 മണികൂര്‍ ആണ് ICICI ATM ഇന് മുന്‍പില്‍ ക്യൂ നിന്നത് . ഹോ ബാങ്ക് തകരുന്നതിനു മുന്പേ ഫുള്‍ കാശും എത്ര കഷ്ടപെട്ടിടു ആണെകിലും ഞാന്‍ വലിച്ചു ". "എത്ര രൂപ ഉണ്ടാരുന്നു ." ടിന്റ്ടു മോന്‍ ആകാംഷ വിടാതെ ചോദിചു. "150 Rs ഉണ്ടാരുന്നു . എന്തായാലും ഇനി എനിക്ക് പേടിക്കാന്‍ എല്ലാ .. ഹി ഹി " .

"അയ്യോ അപ്പൊ ICICI Bank തകരുമോ ?? " ടിന്റ്ടു മോന്‍ ആകെ ഒന്നു പേടിച്ചത് പോലെ ചോദിചു. " അമേരിക്കയില്‍ 16 ബാങ്കാണ്‌ വീണത്‌ ?? അപ്പൊ ഈ ICICI Bank എവിടെ രകഷപെടാന്‍ ? " ഞാനും ഇടക്ക് എരി തീയില്‍ എണ്ണ ഒഴിച്ചു . " കാശ് ഫുള്‍ പൊവുമല്ലോ ?? സാലറി എല്ലാം അതിലാ വരുന്നതു." ടിന്റ്ടു മോന്‍ ആകെ ടെന്‍ഷന്‍ ആയി . ഇനി ഒന്നും നോക്കാന്‍ എല്ലാ പെട്ടന്ന് റെഡി ആയികോ . കാശ് എല്ലാം ഇന്നു തന്നെ മാറ്റണം . ശ്യാം മോനും ശ്രീകുട്ടനും ടിന്ട്ടുമോനും കു‌ടി ATM ലേക്ക് ഓടി. അവിടെ ചെന്നപ്പോ ദേ ATM അടഞ്ഞു കിടക്കുന്നു . മുന്‍പില്‍ ഒരു ബോര്‍ഡും ഇട്ടിടുണ്ട് " CLOSED " . ഇതു കണ്ടതും ടിന്റുമോന്‍ " എല്ലാം പോയെടാ !! ഇതു വരെ ഉള്ള എല്ലാ സമ്പാദ്യവും പോയല്ലോടാ " എന്ന് പറഞ്ഞു ATM ഇന്ടെ പടിയില്‍ ഇരുന്നു കരച്ചില്‍ തുടങ്ങി . അപ്പോള്‍ എവിടുനോ കൊച്ചേട്ടന്‍ ഒരു ന്യൂസ് പേപ്പറുമായി ഓടി വന്നു .. " എടാ കരയണ്ടാ .. ഇതു ആഗോള സാമ്പത്തിക മാന്ദ്യം ഒന്നുമല്ല .. ഇന്നു ICICI ബാങ്ക് എന്തോ maintenance പരിപാടിയാ .. അത് കൊണ്ടു ATM എല്ലാം അടവാ .. ന്യൂസ് പേപ്പറില്‍ ഉണ്ട് " . ഇതു കേട്ടു ശാസം നേരെ വീണപ്പോ ടിന്റുമോന്‍ മു‌ടും തട്ടി തുടച്ചു ചാടി എഴുന്നേറ്റു , " ഹി ഹി ഇതൊക്കെ എനിക്ക് അറിയാമാരുന്നു , ഞാന്‍ വെറുതെ ഒരു നമ്പര്‍ ഇട്ടതല്ലേ ? ".