Thursday 20 November 2008

ഒരു അവധിക്കാല യാത്ര

കോളേജില്‍ പഠിച്ചിരുന്ന കാലത്തു , സെമസ്റ്റര്‍ ബ്രേക്കിന് 2 ആഴ്ച അവധി കിട്ടുമ്പോഴാണ് നാട്ടില്‍ വരുനത്‌ . നോര്‍ത്ത് ഇന്ത്യയിലെ ചൂടിലും തണുപ്പിലും ജീവിച്ചു മടുത്തു നാട്ടില്‍ വരുമ്പോള്‍ മനസ്സില്‍ ആകെ ഒരു ചിന്തയെ ഉള്ളു . ഈ അവധി അടിച്ച് പൊളിക്കണം .2 ആഴ്ച അങ്ങനെ ഇങ്ങനെ ഒക്കെ തീരും .. പിന്നെ തിരിച്ചു പോകുമ്പോ ആകെ ഒരു വിഷമമാരികും . വിചാരിച്ച പോലെ അടിച്ച് പൊളിക്കാന്‍ ഒന്നും പറ്റിയില്ലല്ലോ ?? ആ സാരമില്ല അടുത്ത അവധിക്കാവാം എന്ന് കരുതി സമാധാനിക്കും .



അങ്ങനെ കാത്തിരുന്നു ഡിസംബറില്‍ ഉള്ള ഒരു സെമസ്റ്റര്‍ ബ്രേക്ക് വന്നു . ഈപ്രാവിശം എങ്കിലും അവധി അടിച്ചുപോളിക്കണം എന്ന ചിന്ദയുമായി നാട്ടില്‍ എത്തി . ഒന്നുരണ്ടു ദിവസം വീട്ടില്‍ ഒക്കെ ഇരുന്നു സമയം കളഞ്ഞു . "ഇന്നു മുതല്‍ എന്തെങ്കിലും പരിപാടി ആസുത്രണം ചെയ്യണം . അല്ലെന്കി ഈ അവധിയും പോക്കാ എന്ന് വിചാരിച്ചു ഇരുന്നപ്പോഴാണ് ശ്യാമിന്റെ ഫോണ്‍ വന്നത് . " എടാ നമ്മക്ക് ഫൈജാസിന്റെ വീട്ടില്‍ ഒക്കെ ഒരു സര്കീട്ടു നടത്തിയാലോ ?" . രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന മട്ടില്‍ .. കേട്ട പാതി കേക്കാത്ത പാതി ഞാന്‍ റെഡി പറഞ്ഞു .



അങ്ങനെ കയ്യില്‍ ഉള്ള കാശ് ഒക്കെ നുള്ളിപ്പറക്കി . പിന്നെ അവിടെനിന്നും ഇവിടെനിന്നും ഒക്കെ കിട്ടുന്ന കൈമടക്കുകള്‍ ഒക്കെ സമാഹരിച്ചു , ഞാനും എബിയും ശ്യാമും യാത്ര തുടങ്ങി . പെരുമ്പാവൂര്‍ വരെ പോണം . അങ്ങനെ രാവിലെ കൊല്ലത്ത് നിന്നും വണ്ടി കേറി . ഏതാണ്ട് ഉച്ച ഉച്ചര ഉചേമുക്കാല് ആയപോഴെകും പെരുമ്പാവൂര്‍ എത്തി .



അടുത്ത ദിവസം എവിടെയെങ്കിലും കറങ്ങാന്‍ പോണം . അപ്പോഴാണ് വീഗാലണ്ടില്‍ പോവാന്‍ ഉള്ള പ്ലാന്‍ ഉദിച്ചത് . ഞങ്ങള്‍ നോര്‍ത്ത് ഇന്ത്യയില്‍ ഒക്കെ പടിക്കുന്നവരല്ലേ ? .. നാട്ടില്‍ വരുമ്പോ വീഗാലാന്റ് ഒക്കെ ഒന്നു സന്ദര്‍ശിച്ചില്ലെങ്കില്‍ അവര്‍ എന്ത് വിചാരിക്കും ? "എങ്കില്‍ ശെരി നാളെ വീഗാലാന്റ് തന്നെ . fixed !! ". ഞാന്‍ പറഞ്ഞു . വീഗാലാന്റില്‍ ബസില്‍ പോണമെങ്കില്‍ കുറച്ചു ദുരം കു‌ടുതല്‍ ആണ് . അല്ലാതെ എന്താ വഴി എന്ന് ആലോചിച്ചപോള്‍ ഫൈജാസ് 2 ബൈക്ക് സന്ഘടിപ്പിക്കാം എന്ന് പറഞ്ഞതു . അങ്ങനെ ഒരു വിധത്തില്‍ ബൈക്ക് ഒപ്പിച്ചുകൊണ്ട് ഫൈജാസ് എത്തി . ജാടക്ക് ബൈക്കില്‍ ഒക്കെ കേറി ഇരുന്നു രണ്ടു ഹോണ്‍ ഒക്കെ അടിച്ചു . എന്നിട്ട് ഞാന്‍ ശ്യാമിനോട് പറഞ്ഞു . " എടാ എനിക്ക് ഓടിക്കാന്‍ ഒരു മൂഡ് ഇല്ല . നീ ഓടിച്ചോ !! " അവന്‍ ഉടനെ : " വേണ്ട നീ ഓടിച്ചോ , എനിക്കും ഒരു മൂഡ് ഇല്ല . !!" " നീ തന്നെ ഓടിച്ചാ മതി ." ഞാന്‍ വിട്ടുകൊടുത്തില്ല . ഇതു തുടര്ന്നപ്പോ ഫൈജാസ് ഇടപെട്ടു .



ആരെങ്കിലും ഒന്നു ഓടിക്കുന്നോ ?" ഫൈജാസ് ചൂടായി .. " ഹി ഹി !! എനിക്ക് gear ഇല്ലാത്ത വണ്ടിയേ ഓടിക്കാന്‍ അറിയൂ !! " ഞാന്‍ ഒന്നു ചമ്മി . ശ്യാം പതുക്കെ " എനിക്കും അതെ !! " . "എങ്കില്‍ ഞാന്‍ ഒരു കൈനടിക് ഹോണ്ട സന്ഘടിപ്പിക്കാന്‍ നോക്കാം പറഞ്ഞു ഫൈജാസ് പോയി . കുറച്ചു കഴിഞ്ഞു അവന്‍ ഒരു കൈനടിക് ഹോണ്ടയുമായി എത്തി .



അത് കണ്ടപ്പോള്‍ ഞാന്‍ ചാടി വീണു . " ഹും !! നമ്മളോടാ കളി . ഇന്നു ഇതു ഓടിച്ചിട്ട് തന്നെ ബാക്കി കാര്യം ". എബി ചാടി പുറകിലും കേറി ഇരുന്നിട്ട് പറഞ്ഞു " എന്ന വണ്ടി വിട്ടോ !! " . " നിന്നെ പോലെ ഉള്ള ഒരു വലിയ മനുഷ്യനെ കൊണ്ടു വണ്ടി ഓടിക്കാന്‍ എനിക്കു പറ്റില്ല " എന്ന് പറഞ്ഞു ഞാന്‍ അവനെ വണ്ടീന്ന് ഇറക്കി . " ഇനി ശ്യാം കേറിക്കോ . നമ്മള്‍ ഇന്നു ഒരു പോക്ക് പോവും " എന്ന് പറഞ്ഞു ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. അവന്‍ കുറച്ചു പേടിച്ചു നിക്കുവാരുന്നെകിലും ഞാന്‍ അവനെ പിടിച്ചു സ്കുട്ടെരില്‍ കേറ്റി . അങ്ങനെ ഞങ്ങള്‍ ആ മഹാ പേടകത്തില്‍ പതുകെ നീങ്ങി .

ആദ്യം ഒന്നു പരുങ്ങി എങ്കിലും, കുറച്ചു അങ്ങോട്ട് ചെന്നപോഴേക്കും ഞാന്‍ ഉഷാറായി . " ഇത്രയെ ഉള്ളോ കാര്യം .. ഇതിനാ ഞാന്‍ വെറുതെ പേടിച്ചത് " എന്ന് ഞാന്‍ മനസ്സില്‍ എന്നെ തന്നെ ഒന്നു പുച്ഛിച്ചു . കുറച്ചു accelerator ഒക്കെ കൊടുത്തു ജാടക്ക് മുന്നോട്ടു നീങ്ങി .

ഇടക്ക് വച്ചു ഫൈജാസും എബിയും ബൈക്കില്‍ ഞങ്ങളെ ഓവര്‍ടേക്ക് ചെയ്തു അങ്ങ് പോയി . അത് എനിക്ക് ഇഷ്ടപെട്ടില്ല . ഞാന്‍ കുറച്ചു കു‌ടി accelerator കൊടുത്തു . അപ്പോഴാണ്‌ ഇടതു സൈഡിലെ മിററിന് ഒരു ചരിവ് പോലെ എനിക്ക് തോന്നിയത് .

എവിടുന്നോ ഒരു സൌണ്ട് കെട്ട് ഫൈജാസും എബിയും ബൈക്ക് നിര്ത്തി . അവര്‍ നോക്കുമ്പോള്‍ റോഡ് സൈഡില്‍ കൈനടിക് ഹോണ്ട ചരിഞ്ഞു കിടക്കുന്നു . ഞങ്ങളെ കാണുനില്ല . " എടാ എബി വന്നേ , അവന്മാരെ കാണുനില്ല ." അടുത്ത് ഉള്ള ഒരു ചെളികുണ്ടില്‍ നിന്നു ഞാനും ശ്യാമും പതുക്കെ തല പൊക്കി എഴുന്നേറ്റു വന്നു . ഫൈജാസ് ഞങ്ങള്‍ടെ അടുത്ത് വന്നിട്ട് "ചേട്ടന്മാര്‍ എപ്പോ ഈ സ്കൂട്ടെരില്‍ വന്ന 2 പേരെ കണ്ടോ ? " . "എടാ ഇത് ഞങ്ങലാടാ !! " മുഖത്തും കണ്ണിലും ഉള്ള ചെളി ഒരു കൈ വച്ചു തുടച്ചു കൊണ്ടു ഞാന്‍ പറഞ്ഞു . "അയ്യോ ഏത് എന്ത് പറ്റി ? " ഫൈജാസിനു ആകാംഷ ആയി. "ഹി ഹി അത് ഞാന്‍ മിറര്‍ ഒന്നു അഡ്ജസ്റ്റ് ചെയ്തതാ !! "

9 comments:

കായംകുളം കുഞ്ഞാട് said...

ആദ്യത്തെ തേങ്ങ ഞാന്‍ ഉടച്ചിരിക്കുന്നു...
ഹൈവേയ്മന്‍, പോസ്റ്റ് നന്നായിട്ടുണ്ട്.

ഹൈവേമാന്‍ said...

നന്ദി കുഞ്ഞാടെ !!

nikoo said...

veruthe kittiyile...oodikan ariyilaa enkil athangu paranjal pore...atho athuvazhi vallapembillerum vanno..mirror nokann..enthayalum kadha enikku ishathapettu....

Jayasree Lakshmy Kumar said...

ഹ ഹ. ഇനി മേലിൽ മിറർ അഡ്ജസ്റ്റ് ചെയ്യരുതെന്ന് ഈ വീഴ്ച കൊണ്ടു പഠിച്ചില്ലേ?

ഹൈവേമാന്‍ said...

ഹി ഹി !! അതെ lakshmy . അതിന് ശേഷം ഞാന്‍ മിറര്‍ അഡ്ജസ്റ്റ് ചെയ്തിട്ടേ ഇല്ല .

ശ്രീ said...

ഗുണപാഠം: ആദ്യമായി വണ്ടി ഓടിയ്ക്കുമ്പോള്‍ മിറര്‍ ഇല്ലാത്ത വണ്ടി തിരഞ്ഞെടുക്കണം.
:)

എഴുത്ത് നന്നായിട്ടുണ്ട്. അക്ഷരത്തെറ്റുകള്‍ ഒന്നൂടെ ശ്രദ്ധിയ്ക്കുക.

ഹൈവേമാന്‍ said...

നന്ദി ശ്രീ !!അക്ഷരത്തെറ്റുകള്‍ കുറക്കാന്‍ ശ്രമിക്കാം .

smitha adharsh said...

അപ്പൊ,മിററും ചതിക്കും..ല്ലേ?
രസകരമായ പോസ്റ്റ്..

keerthi said...

ഇതു നല്ല ഒന്നാംതരം വീഴ്ചയായി...

ചേട്ടനും വേണമെങ്കില്‍ എഴുതാം വീഴുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചൊരു ബ്ലോഗ്:)