Wednesday 17 September 2008

അനന്തപുരിയിലേക്ക്‌ ഒരു യാത്ര (ഒരു യാത്രാ വിവരണം) .

അതി രാവിലെ കൃത്യം 12.00 മണിക്ക് തന്നെ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി (Sorry . താമസിച്ചു ഉണരുന്നത് കൊണ്ടു 12 മണി എനിക്ക് early morning ആണ് . തെറ്റു ധരിക്കരുത് .) നല്ല തെളിഞ്ഞ അന്തരീക്ഷം . മഴ പെയ്യില്ലാരിക്കും എന്ന് കരുതി ഞാന്‍ കുട എടുത്തില്ല . എങ്കിലും വെയിലില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ ഒരു തൊപ്പി കരുതി . ഒയൂരില്‍ നിന്നും ഏതാണ്ട് 75 km സഞ്ചരിച്ചു കഴിഞാല്‍ നമ്മുടെ ലകഷ്യ സ്ഥാനമായ അനന്തപുരിയില്‍ എത്തും . അവിടെ പോയിട്ട് ഒരു പ്രധാന പെട്ട കാര്യം ഉണ്ട് . അത് വഴിയേ ഞാന്‍ പറയാം .

Bus stop -ഇല്‍ ചെന്നു ഞാന്‍ പാരിപ്പള്ളിക് പോകുന്ന bus നോക്കി നിന്നു . പാരിപ്പള്ളിയില്‍ നിന്നും ഒരു Superfast പിടിച്ചു നേരെ അനന്തപുരിക് പോണം . അധികം ജനത്തിരക്ക് ഒന്നും ഇല്ല . എന്താ ഈ ഓയൂര്‍ നിവാസികള്‍ ഒക്കെ രാവിലേ തന്നെ എവിടെ പോയി എന്ന് ഞാന്‍ ചിന്തിച്ചു . അപ്പോഴാണ് സമയം 12 മണി ആയെന്ന കാര്യം എനിക്ക് ഒര്‍മ വന്നത്. രാവിലെ വയറു നിറച്ചു breakfast കഴിച്ചത്
കൊണ്ടാനോന്നു അറിയില്ല , ഭയങ്കര വിശപ്പ്‌ . എനിക്ക് ഈ വിശപിന്റെ അസുഖം ഉള്ളത് കൊണ്ടു ഇടക്ക് ഇടക്ക് എന്തെങ്കിലും കഴികണം . അത് ഒരു തെറ്റു ആണോ ?? നിങ്ങള്‍ തന്നെ പറ ? തല്‍കാലം ഒരു ചായ കുടിച്ചിടാവാം ബാകി യാത്ര എന്ന് കരുതി ഞാന്‍ ഓയൂര്‍ Bright ഹോട്ടലില്‍ കയറി . " ചേട്ടാ ഒരു strong ചായ പോരട്ടെ " . ചായ കഴിഞ്ഞപോ കണ്ണാടി പെട്ടിയില്‍ ഇരിക്കുന്ന പഴംപൊരി എന്നെ മാടി വിളിക്കുന്നത് പോലെ തോന്നി . ഇങ്ങനെ ഉള്ള സന്ദര്‍ഭങ്ങളില്‍ ആണ് നമ്മള്‍ ആത്മ സമീപനം
പാലികേണ്ടത് . മനസ് എകാഗ്രം ആകി , ചായയുടെ കാശ് കൊടുത്തു അവിടെ നിനും ഞാന്‍ ഇറങ്ങി .

പാരിപ്പള്ളിക്ക് ഉള്ള tansport ബസ്സ് അവിടെ കിടക്കുന്നു . ഞാന്‍ ഓടി അതില്‍ കേറി . 12 മണി ആയതു കൊണ്ടു ബസില്‍ അധികം തിരക്കില്ല . ഞാന്‍ ഏറ്റവും front സീറ്റില്‍ പോയി ഇരുന്നു . ഡ്രൈവര്‍-നോട് എന്തെകിലും മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാമല്ലോ എന്ന് വിചാരിച്ചു ഞാന്‍ ചോദിച്ചു "ചേട്ടാ 12.15 -ഇന് ഇതു പാരിപ്പള്ളിയില്‍ എത്തുവോ ? " ഇതു കേട്ടതും പുള്ളി തിരിഞ്ഞു " ഇതു transport ബസാ , അല്ലാതെ ഫ്ലൈറ്റ് ഒനുമല്ല " .
അതോടെ സംസാരം മതിയാക്കി ഞാന്‍ ഒരു സൈഡില്‍ ഇരുന്നു കാഴ്ചകള്‍ കണ്ടു ആശ്വസിച്ചു . പച്ച പട്ടു വിരിച്ചു നില്ക്കുന്ന പാടങ്ങള്‍ . കളകളം സബ്ദം ഉണ്ടാക്കി ഒഴിക്കുന്ന അരുവികള്‍ . ഇതൊക്കെ എഴുതണം എന്നുണ്ട് .. പക്ഷെ അതൊന്നും ഞാന്‍ കണ്ടില്ല കട്ടോ . അവ്ടെയും ഇവിടെയും ചില പിള്ളരോകെ ഓടി നടക്കുന്നു . പിന്നെ ഉച്ചയായില്ലേ ? .. ആരെയും പുറത്തു ഒന്നും കാണുനില്ല .. എന്ത് ചെയ്യാനാ .

Bus അങ്ങനെ പാരിപ്പള്ളിയില്‍ എത്തി . NH-47 പാരിപ്പള്ളിയില്‍ കു‌ടിയാണ് അനന്തപുരിക് പോകുന്നത് ചീറി പാഞ്ഞു പോകുന്ന ബുസ്കള്‍ . ഒരന്ണത്തില്‍ കേറി പറ്റിയിട്ടു വേണം അന്തപുരിയില്‍ എത്താന്‍ . കൈകാണിച്ചു മടുത്തു . അവസാനം ഒരു ഓര്‍ഡിനറി ബസ്സ് നിറ്ത്തി . സൂപ്പര്‍ ഫാസ്റ്റില്‍ കേറണം എന്ന മോഹവുമായി ചെന്ന് കയറിയത് ഒരു ഓര്‍ഡിനറി ബസില്‍ . ടിക്കറ്റ് എടുക്കാന്‍ പറഞ്ഞപോ , 100 rs എടുത്തു ഒരു വീശങ്ങു വച്ചു കൊടുത്തു .ചില്ലറ ഇല്ലാന്ന് പറഞ്ഞപോ , പിന്നെ അത് ഇങ്ങു വാങ്ങി പോക്കറ്റില്‍ വച്ചിട്ട് 50 rs കൊടുത്തു . അടുത്ത സ്റ്റോപ്പ് കല്ലമ്പലം ആണ് . കല്ലംബലത്തെ കുറിച്ചു പറയുകെയാനെകില്‍ ഒരു നല്ല സ്ഥാലം ആണ്.. ബാക്കി ഒന്നും എനിക്ക് അറിയില്ല കട്ടോ .. അനന്തപുരിയില്‍ ചെന്നിട്ടു വേണം ആ പ്രധാന പെട്ട കാര്യം ചെയ്യാന്‍ . ബെസിണ്ടേ ഇടതു വശത്തായിട്ട് ഒരു സൈഡ് സീറ്റില്‍ ഞാന്‍ ഇടം പിടിച്ചു . പുറത്തേക്ക് നോകി . അവ്ടെയും എവ്ടെയും ആയി തടിച്ചു കു‌ടി നില്‍കുന്ന ജനങ്ങള്‍ . ഇവര്‍ക്ക് ഒക്കെ വീട്ടില്‍ ഒരു പണിയും ഇല്ലേ ? എന്ന് ഞാന്‍ മനസ്സില്‍ ചിന്ദിച്ചു . ഒച്ചിഴയുനത് പോലെ നമ്മുടെ bus NH-47 ഇല്‍ കു‌ടെ നീങ്ങി . രാത്രി അവുംബോഴെകിലും ഇതു അങ്ങ് ചെല്ലുമോ എന്ന് ഡ്രൈവര്‍ -ഇനോട് ചോദിക്കണം എന്ന് എനിക്ക് ഉണ്ടാരുന്നു . എങ്കിലും നേരത്തെ ഉള്ള അനുഭവം കാരണം ..ഞാന്‍ ഒന്നും മിണ്ടീല്ല . സമയം എതാണ്ട് 4 മണി ആയപോ bus ,
പട്ടം സ്റ്റോപ്പില്‍ എത്തി . സിഗ്നല്‍ മുറിച്ചു കടക്കുന്ന ആളുകളെ ഞാന്‍ കുവ്തുകത്തോടെ നോക്കി ഞാന്‍ മനസ്സില്‍ മന്ദ്രിച്ചു " ഇവന്മാര്ക് ഒന്നു പെട്ടന്ന് ക്രോസ് ചെയ്തുടെ , ഞാന്‍ എന്ന് എപ്പോ വീട്ടില്‍ തിരിച്ചു എത്തും ? ". ലകഷ്യ സ്ഥാനം അടുത്ത് വരുനതിടീ ത്രില്ലില്‍ ഞാന്‍ എല്ലാം സഹിച്ചു .

ഒരു 15 മിനിട്ട് കു‌ടി കഴിഞ്ഞപോ ബസ്സ് തമ്പാനൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ എത്തി. വീണ്ടും ലകഷ്യ സ്ഥാനത്തേക്ക് ഉള്ള യാത്ര ഞാന്‍ തുടര്‍ന്നു . വഴിയോരത്തുള്ള പെട്ടികടകള്‍ ഒക്കെ കണ്ടു ഞാന്‍ കിഴകെകൊട്ട ലക്ഷ്യമാകി നടന്നു . ദൂരെ നിന്നു തന്നെ ആ കാഴ്ച ഞാന്‍ കണ്ടു . ലസ്ഖ്യ സ്ഥാനം എത്തുമ്പോഴാണ് , നമ്മുടെ കഷ്ടപാടുകളുടെ ഒക്കെ വില നമ്മല്ക് കിട്ടുനത്‌ . പിന്നെ ഒട്ടും വൈകാതെ ഞാന്‍ നടന്നു . അങ്ങനെ ഞാന്‍ അവിടെത്തി .ആരും കാണാതെ പോക്കറ്റില്‍ ചുരുട്ടി വച്ചിരുന്ന ആ പ്ലാസ്റ്റിക് കു‌ട് അടുതിടു ഞാന്‍ ചുറ്റും നോക്കി. എന്നിട്ട് അടുത്ത് ഇരുന്ന മീന്‍കാരന്‍ ചേട്ടനോട് ചൂടിച്ചു " ഒരു
കിലോ നെയ് മീന് എന്താ വില ? ചേട്ടാ , പെട്ടന്ന് ഒരു കിലോ എങ്ങു എടുത്തോ , താമസിക്കാതെ വീട്ടില്‍ ചെല്ലാന്‍ ഉള്ളതാ " . അനങനെ പ്രീയ സുഹുര്തുക്കലെ ..ഞാന്‍ എന്റെ മിഷന്‍ complete ചെയ്തു .

1 comment:

Unknown said...

മീന്‍ വില്‍ക്കാന്‍ പോയത് ഇപ്പോള്‍ മീന്‍ മേടിക്കാന്‍ എന്നായോ